ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ ഇവാഞ്ചലിസം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ ദ്വിദിന ഓൺ ലൈൻ ഗോസ്പൽ മീറ്റിങ്ങിന് അനുഗ്രഹീത തൂടക്കം ഇവാഞ്ചലിസം ഡയറക്ടർ ഇ.പി സാംകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന പ്രഥമ മീറ്റിംഗ് റീജിനർ ഓവർസ്സിയർ പാസ്റ്റർ ബെൻസൺ മത്തായി ഉത്ഘാടനം ചെയ്യ്തു. മഹാമാരിയുടെ മധ്യത്തിൽ നമ്മെ കരുതുന്ന ദൈവത്തിൽ ആശ്രയംവെച്ച് മുന്നേറാൻ ഉത്ഘാടന പ്രസംഗത്തിൽ അദ്ദേഹം ഓർമ്മിപ്പിച്ചു. ദേശം മഹാമാരിയിലൂടെ കടന്നുപോകുന്ന ഈ സന്ദർഭത്തിൽ ദേശത്തെ ഓർത്ത്, ദൈവജനത്തെ ഓർത്ത് പ്രാർത്ഥിക്കുവാൻ പ്രത്യേക സമയം വേർതിരിച്ചു.. ദൈവം തന്റെ ഭക്തനുവേണ്ടി തുറക്കുന്ന വഴികൾ പലപ്പോഴും പ്രയാസം എന്നുതോന്നിയാലും, അതിന്റെ മധ്യത്തിൽ ദൈവത്തിന്റെ അതിമഹത്തായ കരുതൽ ഉണ്ട് എന്നും, അവന്റെ വഴികൾക്ക് വേണ്ടി നാം ഒരുങ്ങിയിരിക്കുവാനും 1 രാജക്കന്മാർ 19- അധ്യായത്തിൽ നിന്നുകൊണ്ട് പാസ്റ്റർ ഫിലിപ്പ് ശാമുവേൽ യു.എസ്.എ, ദൈവ വചനത്തിലൂടെ ശക്തമായി ആഹ്വാനം നൽകി. പാസ്റ്റർ ബെഞ്ചിമാത്യു ഗാന ശുശ്രൂഷക്ക് നേത്യത്വം നൽകി, ഇന്ന് നടക്കുന്ന യോഗത്തിൽ പാസ്റ്റർ സജയ് ആൽവിന്റെ അധ്യക്ഷതയിൽ പാസ്റ്റർ പോൾ മാത്യു -ഉദയപ്പൂർ ദൈവവചനം സൂസാരിക്കും, ഇവാ. അലക്സ് ഫിലിപ്പ് ഗാനശുശ്രൂഷക്ക് നേത്യത്വം നൽകും. ഇവാഞ്ചലിസം ഡയറക്ടറും, സ്റ്റേറ്റ് കോഡിനേറ്റേഴ്സും അടങ്ങിയ കമ്മറ്റി യോഗങ്ങൾക്ക് നേത്യത്വം നൽകുന്നു