ഹിമാചല്‍ പ്രദേശിലെ കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 മരണം

ബസിന്റെ മുകളിലും യാത്രക്കാരുണ്ടായിരുന്നതായാണ് സൂചന. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

0 933

ഛണ്ഡീഗഡ്: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ അമ്പതോളം യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 44 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണനിരക്ക് ഉയരുമെന്നാണ് പ്രാഥമിക നിഗമനം. c
ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. കുളുവിലെ ബഞ്ചാറില്‍നിന്നും ഗദാഗുശാനിയിലേക്ക്പുറപ്പെട്ട ബസാണ് ഇന്നലെ വൈകിട്ട് യാത്രാമദ്ധ്യേഅപകടത്തില്‍പ്പെട്ടത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ കുളുവിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.