സണ്ടേസ്കൂൾ, സി. എ. സംയുക്ത താലന്ത് ടെസ്റ്റ് 24ന്

0 860

നവിമുംബെയ്: അസംബ്ലിസ് ഓഫ് ഗോഡ് നവിമുംബൈ സെക്ഷൻ സണ്ടേസ്കൂൾ, സി. എ. സംയുക്ത താലന്ത് ടെസ്റ്റ് ഒക്ടോബർ 24 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ കലമ്പോലി ന്യൂ ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സി. എ സെക്ഷൻ പ്രസിഡൻ്റ് പാസ്റ്റർ റോയ്. എസ്. അധ്യക്ഷത വഹിക്കുന്ന മീറ്റിംഗിൽ എ. ജി മഹാരാഷ്ട്ര സൂപ്രണ്ട് റവ. വി. ഐ. യോഹന്നാൻ ഉദ്ഘാടനം ചെയ്യും. സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ മോൻസി കെ. വിളയിൽ സന്ദേശം നൽകും. ബിഗിനർ, സബ് ജൂനിയർ, ജൂനിയർ. ഇൻ്റർ മീഡിയറ്റ്, സീനിയർ വിഭാഗങ്ങളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. കൊങ്കൺ മേഖല മുതൽ ഐറോളി വരെയുള്ള സഭകളിൽനിന്നുമായി സണ്ടേസ്കൂൾ, സി. എ. അംഗങ്ങൾ താലൻ് ടെസ്റ്റിൽ സംബന്ധിക്കും.