നിയമവിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി സർക്കാർ
നിയമ വിരുദ്ധ മതപരിവർത്തനത്തിനെതിരെ യുപി; 10 വർഷം വരെ തടവ്, 50,000 രൂപ പിഴ
ലക്നൗ ∙ നിയമവിരുദ്ധമായ മതപരിവർത്തനത്തിനെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ ഉത്തർപ്രദേശ് മന്ത്രിസഭാ തീരുമാനം. ഓർഡിനൻസ് പ്രകാരം നിർബന്ധിത കൂട്ട മതപരിവർത്തന കേസുകളിൽ 3 മുതൽ 10 വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും.
എസ്‌സി / എസ്ടി സമുദായത്തിലെ പ്രായപൂർത്തിയാകാത്തവരുടെയും സ്ത്രീകളുടെയും മതപരിവർത്തനത്തിന് 3 മുതൽ 10 വർഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കും.