ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിന്റെ നവി മുംബൈ യൂണിറ്റിന് ഉജ്ജ്വല തുടക്കം.

സി എൽ എഫ് നവിമുംബൈ കോർഡിനേറ്ററായി സിസ്റ്റർ ഉഷാ ജയകുമാർ ചുമതല വഹിക്കുന്നു

0 2,355

പൻവേൽ- നവി മുംബൈ: സുവിശേഷീകരണത്തിൽ സഹോദരിമാരെ സജ്‌ജമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സിസ്റ്റർ ഷീലാദാസ്‌ കീഴൂരിന്റെ നേതൃത്വത്തിൽ ആരംഭിച്ച ക്രിസ്ത്യൻ ലേഡീസ് ഫെല്ലോഷിപ്പിന്റെ മഹാരാഷ്ട്രയിലെ പ്രവർത്തനങ്ങളുടെ ഭാഗമായി നവിമുംബൈയിൽ ആരംഭിച്ച പുതിയ യൂണിറ്റ് സി എൽ എഫ് മുംബൈ കോർഡിനേറ്റർ സിസ്റ്റർ ബിൻസി ലിവിങ്സ്റ്റൺ ഉദ്‌ഘാടനം ചെയ്തു.

സിസ്റ്റർ ഉഷാ ജയകുമാർ സ്വാഗതവും നന്ദിയും അറിയിച്ചു

അസംബ്ലീസ് ഓഫ് ഗോഡ് മഹാരാഷ്‌ട്രാ ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ പോൾ വർഗീസ്, പാസ്റ്റർ ജയകുമാർ മാധവൻ, പാസ്റ്റർ ലിവിങ്സ്റ്റൺ സഖറിയാ, സി എൽ എഫ് എക്സിക്കുട്ടീവ് കമ്മിറ്റി അംഗം സിസ്റ്റർ സാലി സൈമൺ, തുടങ്ങിയവരെ കൂടാതെ മുംബൈയിലും നവി മുംബൈയിലുമുള്ള വിവിധ സഭകളെ പ്രതിനിധീകരിച്ച് അനേകം സഹോദരിമാരും സമ്മേളനത്തിനെത്തിയിരുന്നു.

സി എൽ എഫ് ക്വൊയർ ആരാധനയ്ക്ക് നേതൃത്വം നൽകി. സിസ്റ്റർ എസ്ഥേർ ജയകുമാർ എല്ലാ സന്ദേശങ്ങളും മലയാളത്തിൽ നിന്നും ഹിന്ദിയിലേക്ക് പരിഭാഷപ്പെടുത്തി.

സി എൽ എഫ് നവി മുംബൈ കോർഡിനേറ്ററായി സിസ്റ്റർ ഉഷാ ജയകുമാർ ചുമതല വഹിക്കുന്നു.