പുല്ലാട്: ക്രിസ്തീയ മൂല്യങ്ങൾക്ക് പ്രാധാന്യം കൽപിച്ചു കൊണ്ടുള്ള മാധ്യമങ്ങൾ എക്കാലത്തും
മലയാള സമൂഹത്തിന് അനുഗ്രഹമാണെന്ന് ഐപിസി ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് പ്രസ്താവിച്ചു. സി എൻ എൽ 7 മീഡിയയുടെ കേരളത്തിലെ ആസ്ഥാന ഓഫിസും ആധുനിക രീതിയിൽ ക്രമികരിച്ച പ്രൊഡക്ഷൻ സ്റ്റുഡിയോയും പുല്ലാട് പോസ്റ്റാഫിസിന് സമീപമുള്ള ഊരിയാകുന്നത്ത് ബിൽഡിംഗിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലക്ഷക്കണക്കിന് അംഗങ്ങളുമായി ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിറഞ്ഞ് നിൽക്കുന്ന ക്രിസ്ത്യൻ ലൈവ് ടെലിവിഷൻ ആത്മിയസമൂഹത്തിന് അനുഗ്രഹവും മാതൃകാപരവുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പാസ്റ്റർ ലിജോ കെ ജോസഫ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഡബ്ലു എം ഇ ഓവർസിയർ പാസ്റ്റർ ഒ എം രാജുക്കുട്ടി ക്രിസ്ത്യൻ ലൈവ് വൈബ് സൈറ്റിൻ്റെയും ചർച്ച് ഓഫ് ഗോഡ് എഡ്യുക്കേഷൻ ഡയറക്ടർ പാസ്റ്റർ ഷിബു കെ മാത്യു ആൻഡ്രോയിഡ് ആപ്ളിക്കേഷൻ്റയും അപ്പോളജറ്റിക്സ് ഡയറക്ടർ പാസ്റ്റർ
ജെയ്സ് പാണ്ടനാട് ഐഒഎസ് ആപ്ലിക്കേഷൻ്റെയും ഉദ്ഘാടനം നിർവഹിച്ചു. ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ മിഷണറി എഡ്യുക്കേറ്റർ പാസ്റ്റർ കെ സി സണ്ണിക്കുട്ടി ഓഫിസ് കോംപ്ലക്സ് തുറന്നു കൊടുത്തുകൊണ്ടുള്ള പ്രാരംഭ സമ്മേളനത്തിനും ഐ പി സി സ്റ്റേറ്റ് ആക്ടിംഗ് പ്രസിഡണ്ട് പാസ്റ്റർ സി സി ഏബ്രഹാം സങ്കീർത്തന ശുശ്രൂഷക്കും നേതൃത്വം നൽകി.ശാരോൻ മിനിസ്ടേഴ്സ് സെക്രട്ടറി പാസ്റ്റർ ജോൺസൺ കെ സാമുവേൽ ബോർഡ് അംഗങ്ങളെ പരിചയപ്പെടുത്തി. പാസ്റ്റർ വില്യം മല്ലശേരി സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകി.പാ. റോയി വാഴമുട്ടം, പാ. ഷിനു വർഗീസ്, പാ.തോമസ് വർഗിസ്, ജോജി ഐപ്പ് മാത്യുസ് തുടങ്ങിയവർ പ്രസംഗിച്ചു
2008 ൽ ദുബൈയിൽ ആരംഭിച്ച മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ മിനിസ്ട്രിയുടെയും ക്രിസ്ത്യൻ ലൈവ് ടെലിവിഷൻ്റെയും ഭാഗമാണ് സിഎൻഎൽ 7 മീഡിയ. അജി കെ ജോർജ് ചെയർമാനായും
ബ്ലസിൻ ജോൺ മലയിൽ,
ലിജോ കെ ജോസഫ്, അജി കല്ലിങ്കൽ, റോയ്സൺ ജോണി, ഫിലിപ്പ് എബ്രഹാം, തേജസ് ജേക്കബ്,
ജോഷി സാം മോറിസ്, സോവി മാത്യു,
റെനാൾഡ് സണ്ണി ‘
സാങ്കി പീറ്റർ,
ഫിന്നി മല്ലപ്പള്ളി,
പ്രയ്സ് കുമ്പനാട് എന്നിവർ അംഗങ്ങളായുമുള്ള ഡയറക്ടേഴ്സ് ബോർഡാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്.