മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ 103 പേര്‍ക്ക്​ കോവിഡ്​; എട്ട്​ മരണം

0 1,055

മുംബൈ: ഏറ്റവും കൂടുതല്‍ കോവിഡ്​19 ബാധ റിപ്പോര്‍ട്ട്​ ചെയ്​ത മഹാരാഷ്​ട്രയിലെ മുംബൈയില്‍ 24 മണിക്കൂറിനുള്ളില്‍ 103 പേര്‍ക്ക്​ രോഗബാധ സ്ഥിരീകരിച്ചു. ഒരു ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട്​ ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്​. ഇതോടെ മഹാരാഷ്​ട്രയില്‍ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 600 കടന്നു.

സംസ്ഥാനത്ത്​ എട്ടുപേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്​. മാര്‍ച്ച്‌​ 31 മുതല്‍ ഏപ്രില്‍ 12 വരെ മരിച്ചവരുടെ കോവിഡ്​ പരിശോധനാ ഫലമാണ്​ ഇന്ന്​ പുറത്തുവന്നത്​. ഇതില്‍ എട്ടു പേര്‍ മരിച്ചത്​ കോവിഡ്​ ബാധ മൂലമാണെന്ന്​ കണ്ടെത്തി. ഇതോടെ മഹാരാഷ്​ട്രയിലെ കോവിഡ്​ മരണം 30 ആയി ഉയര്‍ന്നു.

രാജ്യത്ത്​ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 472 കോവിഡ്​ കേസുകള്‍ റിപ്പോര്‍ട്ട്​ ചെയ്​തു. ഇതോടെ അസുഖ ബാധിതരുടെ എണ്ണം 3,374 ആയി. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 79 പേരാണ്​ കോവിഡ്​ മൂലം മരിച്ചത്​.