തമിഴ്‌നാട്ടില്‍ 86 പേര്‍ക്ക് കൂടി കൊറോണ; 85 പേരും നിസാമുദീനില്‍ നിന്നെത്തിയവര്‍

0 714

ചെന്നൈ: രാജ്യത്താകമാനം മൂവായിരത്തിലധികം പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇന്ന് 86 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചവരില്‍ 85 പേരും നിസാമുദീനിലെ മര്‍ക്കസില്‍ ചേര്‍ന്ന തബ്ലീഗ് ജമാഅത്തെ മതസമ്മേളനനത്തില്‍ പങ്കെടുത്തവരാണ്. ഇതുവരേയും സംസ്ഥാനത്ത് 571 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്.

രാജ്യത്ത് മുപ്പത് ശതമാനം കൊറോണ ബാധിതര്‍ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ നിരവധി പേര്‍ ഒളിവില്‍ പോയിട്ടുണ്ട്. ഇത്തരത്തില്‍ ഒളിവില്‍ പോയ ഇരുന്നൂറ് വിദേശികളില്‍ 18 പേര്‍ ദില്ലിയിലും ഉത്തര്‍പ്രദേശിലുമായി പിടിയിലായിട്ടുണ്ട്. എന്നാല്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ വിവരങ്ങള്‍ കൈമാറിയില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി ജയറാം കുമാര്‍ ഠാക്കൂര്‍ മുന്നറിയിപ്പ് നല്‍കിയികുന്നു. മാര്‍ച്ച്‌ 13 നും 18 നും ഇടയിലായിരുന്നു മര്‍ക്കസില്‍ മതസമ്മേളനം നടന്നത്.

കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച്‌ മരിച്ച 71 കാരന്റെ മൃതദേഹം സംസ്‌കരിച്ചതിലും ഗുരുതര വീഴ്ച്ചയുള്ളതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയിരുന്നു. സുരക്ഷാ ബാഗ് തുറന്ന് മതാചാര പ്രകാരം നടത്തിയ ചടങ്ങില്‍ അമ്ബതിലധികം പേര്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.

കേരളത്തില്‍ ഇന്ന് പുതുതായി എട്ട് പേര്‍ക്കാണ് രോഗ് സ്ഥിരീകരിച്ചത്. ഇതോടെ രോഗ്ം സ്ഥിരീകരിച്ചവരുടെ എണ്ണം 314 ആയിരിക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ അഞ്ച് പേര്‍ക്കും പത്തനംതിട്ട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയില്‍ ഓരോരുത്തര്‍ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ നിസാമുദീനില്‍ നിന്നും എത്തിയവരാണ്.

അതേസമയം നിസാമുദീനിലെ മര്‍ക്കസില്‍ നടന്ന തബ്ലീഗ് ജമാ അത്തെ മതസമ്മേളനമാണ് ഇന്ത്യയില്‍ കൊറോണ പടരാന്‍ കാരണമായതെന്ന് ആരോപിച്ചയാളെ വെടിവെച്ചു കൊന്ന സംഭവമുണ്ടായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലാണ് സംഭവം.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നൂറ് കണത്തക്കിനാളുകള്‍ക്ക് കൊറോണ വൈറസ് രോഗം പടര്‍ന്നത് നിസാമുദീന്‍ മതസമ്മേളനമാണെന്ന് ഇയാള്‍ ആരോപിക്കുകയായിരുന്നു. ഇത് വാക്കേറ്റത്തിനിടയാക്കുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു.

വെടിയേറ്റയാള്‍ തല്‍ക്ഷണം മരണപ്പെട്ടു. പ്രതിയെ നാട്ടുകാര്‍ ചേര്‍ന്ന് പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. പൊലീസ് അറസറ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവം നടന്നതിന് പിന്നാലെ പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിന്റെ പേരില്‍ ഇനി കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കരുതെന്നും സമാധാനം പാലിക്കണമെന്നും പ്രയാഗ് രാജ് എസ്‌എസ്പി പറഞ്ഞു.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ഉത്തര്‍പ്രദേശ് പൊലീസ് 5 ലക്ഷം രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

Get real time updates directly on you device, subscribe now.

%d bloggers like this: