മുംബൈ: സി. ബി. ഡി. ബേലാപ്പൂർ അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗമായിരുന്ന എബനേസർ എസ്. (46 ) ഇന്ന് താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ കുറച്ചു മാസങ്ങളായി രോഗബാധിതനായി തിരുവനന്തപുരം ആർ.സി. സി. യിൽ ചികിത്സയിലായിരുന്നു.
ഭാര്യയും രണ്ടു പെൺമക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന എബനേസർ മുംബൈയിലും സുവിശേഷ പ്രവർത്തനങ്ങളിൽ വളരെയധികം ആത്മാർത്ഥയോടെ പ്രവർത്തിച്ചു വരികയായിരുന്നു.
തൻ്റെ മൂത്ത മകൾ ചില വർഷങ്ങൾക്ക് മുമ്പ് നിത്യതയിൽ ചേർക്കപ്പെട്ടിരുന്നു.
ശവസംസ്ക്കാരം നാളെ (19/ 10/ 2022) ബുധനാഴ്ച്ച ഉച്ചയ്ക് 2 മണിക്ക് സ്വദേശമായ മാർത്താണ്ഡത്തുള്ള വസതിയിൽ.
ഭാര്യ വാസന്തി എബനേസർ, മക്കൾ : അക്ഷാ എബനേസർ (17), ലീനാ എബനേസർ (12)
ദു:ഖാർത്തരായ കുടുംബത്തെ ഓർത്ത് ദൈവമക്കൾ പ്രാര്ഥിക്കണമെന്ന് അപേക്ഷിക്കുന്നു.
കൂടുതൽ വിവരങ്ങൾ പിന്നാലെ.