പ്രാർത്ഥനയ്ക്കും സഹായത്തിനും..

0 305

ഐപിസി കുമളി സെൻ്ററിൽപ്പെട്ട ചെളിമട സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനോയ് കെ ചരുവിലിൻ്റെ മകളും കുമളി അമരാവതി ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് ടൂ വിദ്യാർഥിനിയുമായ സ്നേഹ ബിനോയ് (17വയസ്സ് ) ഗുരുതരമായ രോഗം ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിൽ ആണ്. ഓൺലൈൻ ക്ലാസ്സിന് ശേഷം പെട്ടെന്നുണ്ടായ തലവേദനയും ഛർദിയും നിമിത്തം ആദ്യം സെൻ്റ് അഗസ്റ്റിൻ ഹോസ്പിറ്റലിലും തുടർന്ന് കട്ടപ്പന സെൻ്റ് ജോൺസ് ഹോസ്പിറ്റലിലും എത്തിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്ക് ആയി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റുക യായിരുന്നു. തലച്ചോറിൽ രക്തം കുമിളകളായി പൊട്ടി വ്യാപിച്ച് അതിന്റെ ഭാഗമായി തലയിൽ ഓപ്പറേഷൻ ചെയ്താണ് കുമിളകളും രക്തവും നീക്കം ചെയ്തത്. ഇതു വരെയും സ്നേഹമോളുടെ ബോധം തെളിഞ്ഞിട്ടില്ല. സാമ്പത്തികമായി വളരെ ബുദ്ധിമുട്ടുന്ന ഈ ദൈവദാസൻറ കുടുംബത്തിന് പ്രീയ മോളുടെ ചികിത്സാ മുന്നോട്ട് കൊണ്ടു പോകണമെങ്കിൽ നല്ലവരായ പ്രിയപ്പെട്ടവരുടെ അകമഴിഞ്ഞ സാമ്പത്തിക സഹായം ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കൂടാതെ പ്രീയ മോളുടെ ചികിത്സയ്ക്ക് ആയി ദൈവദാസനും തൻ്റെ ഭാര്യയും മെഡിക്കൽ കോളേജിൽ ആയിരിക്കുമ്പോൾ കോവിഡു ബാധിതരാകുകയും ഇപ്പൊൾ അവർ വീട്ടിലും ആയിരിക്കുന്നു. പ്രീയ കുടുംബത്തിന് വേണ്ടി എല്ലാവരുടെയും പ്രാർത്ഥനയും സഹായവും ചോദിച്ചു കൊള്ളുന്നു. Binoy K Google pay :6282386957 A/c no:15310100084330 IFSC : FDRL0001531 Federal Bank Kumily Branch Mob:8075967891. :9747777829.