സ്വാതന്ത്ര്യം നമ്മുടെ അവകാശം: ഡോക്ടര്‍ ഷിബു ശാമുവേല്‍

0 1,014

മുളക്കുഴ; സ്വാതന്ത്ര്യം നമ്മുടെ അവകാശമാണ് അതിനെ അടിയറവ് വെയ്ക്കുവാന്‍ നാം ആരേയും അനുവദിക്കരുത്. വിവിധങ്ങളായ അവസ്ഥാന്തരങ്ങള്‍ മനുഷ്യനെ അടിമയാക്കാന്‍ പരിശ്രമിക്കുകയാണ്. രാഷ്ട്രീയ സ്വാതന്ത്ര്യം പോലെ തന്നെ പ്രധാന്യമുള്ളതാണ് ആത്മീയ സ്വാതന്ത്ര്യമെന്നും ഡോക്ടര്‍ ഷിബു ശാമുവേല്‍ പറഞ്ഞു. ചര്‍ച്ച് ഓഫ് ഗോഡ് സഭാ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ശതാബ്ദി കണ്‍വന്‍ഷന്റെ രണ്ടാം ദിനം പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായരുന്നു അദ്ദേഹം. ചര്‍ച്ച് ഗ്രോത്ത് മിഷന്‍ ഡയറക്ടര്‍ പാസ്റ്റര്‍ വൈ ജോസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റര്‍ ജിബി റാഫേല്‍, അനീഷ് ഏലപ്പാറ, ഡാര്‍വ്വിന്‍ സണ്ണി, ജിനോഷ് പി ജോര്‍ജ്, എബനേസര്‍ മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍മാരായ തോമസ് ജോര്‍ജ്, ഷൈജു തോമസ് ഞാറയ്ക്കല്‍, ജോണ്‍ ജോസഫ് പി, ബാബു ബി മാത്യു എന്നിവര്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം കൊടുത്തു.
കണ്‍വന്‍ഷനില്‍ ഇന്ന്
രാവിലെ 9 മണി മുതല്‍ 12.30 വരെ പവ്വര്‍ കോണ്‍ഫ്രന്‍സ്
പ്രസംഗകര്‍ പാസ്റ്റേഴ്‌സ് അഭിലാഷ് എ.പി, ലൈജു നൈനാന്‍, ഷൈജു തോമസ് ഞാറയ്ക്കല്‍
ഉച്ചകഴിഞ്ഞ് 2 മണി മുതല്‍ 4.30 വരെ പാസ്റ്റേഴ്‌സ് കോണ്‍ഫറന്‍സ്
5.30 മുതല്‍ 8.45 വരെ പൊതുയോഗം
പ്രസംഗകര്‍ പാസ്റ്റര്‍ ഫിന്നി ജോസഫ്, ജോ കുര്യന്‍ യു.കെ, ജെയ്‌സ് പാണ്ടനാട്‌