മഴയ്ക്കായ് വിവാഹം കഴിപ്പിച്ചു; പെരുമഴ കാരണം വിവാഹ മോചനവും

തവള കല്യാണം നടത്തിയവര്‍ തന്നെ തവളകളുടെ പ്രതീകാത്മക വിവാഹ മോചനവും നടത്തി

0 859

ഭോപ്പാല്‍: മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ തവളകളെ പിടിച്ചുകെട്ടി കല്യാണം കഴിപ്പിച്ചു. വൈകാതെ മഴയെത്തി. പിന്നെ തോരാത്ത പേമാരിയും വെള്ളപ്പൊക്കവും.
മഴയ്ക്ക് ശമനമില്ലാതായതോടെ മഴ തോരാന്‍ കണ്ടമാര്‍ഗം അവറ്റകളുടെ വിവാഹമോചനമാണ്‌.
ഭോപ്പാലിലാണ്‌ തവള കല്യാണം നടത്തിയവര്‍ തന്നെ തവളകളുടെ പ്രതീകാത്മക വിവാഹ മോചനവും നടത്തിയത്‌. ഇന്ദ്രാപുരി ഭാഗത്തെ ശിവ സേവ ശക്തി മണ്ഡലിന്റെ നേതൃത്വത്തിലാണ് ബുധനാഴ്ച വൈകുന്നേരം പ്രതീകാത്മക വിവാഹ മോചനം നടന്നത്. മഴ തോരാതായതോടെ ഇവിടെയുള്ളവര്‍ വിവാഹ മോചനമാണ് പരിഹാരമെന്ന ഉത്തരം നല്‍കുകയായിരുന്നു.സംസ്ഥാനത്താകമാനമുള്ള ശക്തമായ മഴ വലിയ നാശ നഷ്ടമാണ് ഇവിടെയുണ്ടാക്കിയത്. 9000 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.213 എണ്ണം പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്നായിരുന്നു തവള ദമ്പതികളുടെ വിവാഹ മോചനം.അങ്ങനെ പെട്ടെന്നൊരുനാള്‍ നിര്‍ബന്ധിച്ച് പിടിച്ച് കെട്ടിച്ചവര്‍ തന്നെ കെട്ടഴിച്ച്‌ തവളകളെ സ്വതന്ത്രരാക്കി.
ജൂലൈയിലാണ് മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താൻ തവള കല്യാണം നടത്തിയത്.
ഛത്തര്‍പൂരിലെ ഒരു ക്ഷേത്രത്തില്‍ വച്ചാണ് രണ്ടു തവളകളെ ആചാരങ്ങളുടെ അകമ്പടിയില്‍ പരസ്പരം കല്യാണം നടത്തിക്കൊടുത്തത്. അപൂര്‍ കല്യാണത്തിന് സാക്ഷ്യം വഹിക്കാന്‍ ക്ഷേത്രത്തിലെത്തിയ നൂറുകണക്കിനാളുകള്‍ സമൃദ്ധമായ സദ്യം മന്ത്രി വിളമ്പി. അതേസമയം മന്ത്രിയുടെ നടപടി അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതിനാവശ്യമായ ഒരു പരമ്പരാഗത രീതിയാണിതെന്ന ന്യായീകരണവുമായി മന്ത്രി ലളിത യാദവ് രംഗത്തെത്തിയിരുന്നു.
വരള്‍ച്ച രൂക്ഷമായ ബുന്ദെല്‍ഖണ്ഡ് മേഖലയിലുള്‍പ്പെട്ട ഛത്തര്‍പൂര്‍ മണ്ഡലം പ്രതിനിധിയാണ് മന്ത്രി ലളിത. രണ്ടു വര്‍ഷമായി ഇവിടെ കടുത്ത വരള്‍ച്ചയാണ്. മഴലഭിക്കാന്‍ ദൈവങ്ങളെ പ്രീതിപ്പെടുത്തുന്ന വളരെ പഴയൊരു പാരമ്പര്യമാണ് തവള കല്യാണമെന്ന് ക്ഷേത്രം പൂജാരി ആചാര്യ ബ്രിജ്‌നന്ദന്‍ പറഞ്ഞു.
സമാനമായ മറ്റൊരു സംഭവത്തില്‍ ഉത്തര്‍പ്രദേശിലെ വാരണസിയില്‍ മഴയക്കായി രണ്ടു പ്ലാസ്റ്റിക് തവളകളുടെ വിവാഹം നടത്തിയതും നേരത്തെ വാര്‍ത്തയായിരുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: