ഷാർജയിൽ പർവതാരോഹണത്തിനിടെ തെന്നി വീണ് മലയാളി മരണമടഞ്ഞു.

0 1,062

ഷാർജ : ആലപ്പുഴ ബീച്ച് റോഡ് കോൺവെന്റ് സ്ക്വയർ സ്വദേശി ശ്രീ ബിനോയിയാണ് (51 വയസ്സ്) മാർച്ച്‌ 10 വെള്ളിയാഴ്ച്ച മലീഹയിലെ ഫോസിൽ റോക്കിൽ സുഹൃത്തുക്കൾക്കൊപ്പം പർവതാരോഹണത്തിനിടെ ഹൈക്കിങ് നടത്തവെ തെന്നി വീണാണ് അപകടം ഉണ്ടായതിനെ തുടർന്ന് മരണമടഞ്ഞത്.

അബൂദബി അൽഹിലാൽ ബാങ്കിലെ ഐ റ്റി വിഭാഗം ഉദ്യോഗസ്ഥനായിരുന്നു ശ്രീ ബിനോയ്‌. . ഐ റ്റി രംഗത്തെ മികവിന് ശ്രീ ബിനോയിക്ക് അടുത്തിടെ യു എ ഇയുടെ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

ഭാര്യ സ്കൂളിലെ അധ്യാപികയാണ്. മക്കൾ : ഡാനിയൽ, ഡേവിഡ്.

മൃതദേഹം തുടർനടപടികൾക്കായി ദൈദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക