റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാർ ഇടിച്ച് തെറിച്ച് പത്തനംതിട്ടയിൽ പാസ്റ്റർക്ക് ദാരുണാന്ത്യം

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല

0 737

പത്തനംതിട്ട: പത്തനംതിട്ട കുമ്പനാട് കാർ ഇടിച്ച് പാസ്റ്റർ മരിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് പാസ്റ്റർ മരിച്ചത്. മാവേലിക്കര വെട്ടിയാർ സ്വദേശിയായ രാജു (65) ആണ്  മരിച്ചത്. റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ കാർ വന്നു ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പാസ്റ്ററെ കുമ്പനാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സുവിശേഷകൻ രാജു അറത്തിലിന്റെ സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തു മണിയ്ക്ക് വെട്ടിയാർ ഭവന ത്തിൽ ആരംഭിക്കും