ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ 97 മത് ജനറൽ കൺവെൻഷൻ ഇന്ന് (17-01-2021) ആരംഭിക്കും

0 519

കുമ്പനാട്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുടെ 97 മത് ജനറൽ കൺവെൻഷൻ ഇന്ന് ആരംഭിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ് സംഗമമാണിത്. കോവിഡിന്റെ പശ്ചാത്തലത്തിൽ സാധാരണ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്നുകൊണ്ടിരുന്ന കൺവൻഷൻ, ഇത്തവണ വെർച്വൽ പ്ലാറ്റ്ഫോമിൽ മാത്രമേ നടക്കുകയുള്ളൂ. 24 ന് അവസാനിക്കുന്ന കൺവെൻഷനിൽ ലോകപ്രസിദ്ധരായ പ്രസംഗകർ ദൈവവചനം സംസാരിക്കും. “ദൈവത്തിന്റെ പുതുവഴികൾ ” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രസംഗങ്ങൾ സഭയ്ക്ക് പുത്തനുണർവ് നൽകും എന്നതിൽ സംശയമില്ല.

ഇന്നു വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ആദ്യ സെഷനിൽ സഭയുടെ ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വൽസൺ ഏബ്രഹാം തീം അവതരിപ്പിച്ച് കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ്, പാസ്റ്റർ ഡോ. വിൽൺ ജോസഫ്, ജോയിന്റ് സെക്രട്ടറി പാസ്റ്റർ എം പി ജോർജുകുട്ടി, ട്രഷറർ ബ്രദർ സണ്ണി മുളമൂട്ടിൽ എന്നിവർ യോഗങ്ങൾക്ക് നേതൃത്വം നൽകും. ദിവസവും അനുഗ്രഹീത ഗായകർ സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

മുഖ്യ മീഡിയ പാർട്ട്ണറായ ഹാർവെസ്റ്റ് ടി വി യോടൊപ്പം, മീഡിയ പാർട്ണർമാരായ മറ്റു ക്രിസ്ത്യൻ ചാനലുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും, ഹാർവെസ്റ്റ് ടി വി സാറ്റലൈറ്റ് ചാനൽ പ്ലാറ്റ്ഫോമിലും വൈകിട്ട് 7 മണിയ്ക്ക് കൺവൻഷൻ സംപ്രേക്ഷണം ചെയ്യും.

17 ഞായർ
——————-
അധ്യക്ഷൻ : പാസ്റ്റർ സാം ജോർജ് (ജനറൽ സെക്രട്ടറി)
ഉദ്ഘാടനം : ഡോ. ടി. വൽസൺ ഏബ്രഹാം (ജനറൽ പ്രസിഡന്റ്)
സന്ദേശങ്ങൾ:
1. ഡോ. ജോൺ കെ.മാത്യു
2. പാസ്റ്റർ സണ്ണി കുര്യൻ
സംഗീതാരാധന : ഡോ. ബ്ലസൺ മേമന & ടീം

18 തിങ്കൾ
—————–
അധ്യക്ഷൻ: പാസ്റ്റർ സണ്ണി ജോർജ്
പ്രസംഗകർ:
1. പാസ്റ്റർ രാജു ആനിക്കാട്
2. പാസ്റ്റർ ടി.ഡി.ബാബു
3. പാസ്റ്റർ കെ ജോയി, ന്യൂ ഡെൽഹി
അനുഗ്രഹ സന്ദേശം:
പാസ്റ്റർ പി.ഒ.ചെറിയാൻ (കാനഡ)
സംഗീതാരാധന : ശാലേം വോയ്സ് പത്തനാപുരം

19 ചൊവ്വ
——————
അധ്യക്ഷൻ : പാസ്റ്റർ ജോൺ ജോർജ്
പ്രസംഗകർ:
1. പാസ്റ്റർ എം.പി. ജോർജുകുട്ടി
2. പാസ്റ്റർ കെ.ജെ.തോമസ് കുമളി
3. പാസ്റ്റർ ഷാജി ഡാനിയേൽ (യു എസ് എ)
അനുഗ്രഹ സന്ദേശങ്ങൾ:
പാസ്റ്റർ പി എ കുര്യൻ (വെസ്റ്റ് ബംഗാൾ), പാസ്റ്റർ പി എൽ സാമുവൽ (തെലങ്കാന)
സംഗീതാരാധന : ക്രിസ്റ്റിൻഗേൽസ്, അടൂർ

20 ബുധനാഴ്ച
—————————
അധ്യക്ഷൻ: പാസ്റ്റർ പി എ മാത്യു
പ്രസംഗകർ:
1. പാസ്റ്റർ ജേക്കബ് മാത്യു (യുഎസ്എ)
2. പാസ്റ്റർ വി ജെ തോമസ്, ഗോവ
3. പാസ്റ്റർ തോമസ് ഫിലിപ്പ്
അനുഗ്രഹ സന്ദേശം :
പാസ്റ്റർ സണ്ണി ഫിലിപ്
സംഗീതാരാധന: ലിവിങ്ങ് വോയ്സ്

21 വ്യാഴാഴ്ച
————————
അധ്യക്ഷൻ: പാസ്റ്റർ സി.സി. ഏബ്രഹാം
പ്രസംഗകർ:
1. പാസ്റ്റർ സാബു വർഗീസ് (യു എസ് എ)
2. പാസ്റ്റർ ഫിലിപ് പി തോമസ്
3. പാസ്റ്റർ രാജു മേത്ര
അനുഗ്രഹസന്ദേശങ്ങൾ:
ബ്രദർ വർക്കി ഏബ്രഹാം, കാച്ചാണം, പാസ്റ്റർ നോയൽ സാമുവൽ, ആന്ധപ്രദേശ്.
സംഗീതാരാധന: സയോൺ സിംഗേഴ്സ്, വെണ്ണിക്കുളം

22 വെള്ളിയാഴ്ച
——————————-
അധ്യക്ഷൻ : പാസ്റ്റർ ബാബു ഏബ്രഹാം
പ്രസംഗകർ:
1. പാസ്റ്റർ ഷിബു തോമസ്, ഓക്കലഹോമ
2. ഡോ. തോംസൺ കെ മാത്യു
3. പാസ്റ്റർ ഡോ. കെ.സി.ജോൺ
അനുഗ്രഹ സന്ദേശം :
പാസ്റ്റർ ജോസഫ് വില്യംസ് (യു എസ് എ)
സംഗീതാരാധന: ഫിന്നി ജെയിംസ് & ടീം, ആറാമട

23 ശനിയാഴ്ച
—————————
അധ്യക്ഷൻ: പാസ്റ്റർ കെ. കോശി, പഞ്ചാബ്
പ്രസംഗകർ:
1. പാസ്റ്റർ ബാബു ചെറിയാൻ പിറവം
2. റവ. ഡോ. മാർക് റട്‌ലാൻഡ് (യുഎസ്എ)
3. പാസ്റ്റർ ഡോ. വിൽസൺ ജോസഫ്
അനുഗ്രഹ സന്ദേശം :
പാസ്റ്റർ ജേക്കബ് ജോൺ (ഹിമാചൽ പ്രദേശ്)
സംഗീതാരാധന: സ്പിരിച്വൽ വേവ്സ്

24 ഞായറാഴ്ച
—————————–
അധ്യക്ഷൻ : പാസ്റ്റർ തോമസ് ജോർജ്, ഓസ്ട്രേലിയ
പ്രസംഗകർ:
1. പാസ്റ്റർ ഡോ. വൽസൺ ഏബ്രഹാം
2. പാസ്റ്റർ സാം ജോർജ്
അനുഗ്രഹ സന്ദേശങ്ങൾ:
പാസ്റ്റർ എം എസ് സാമുവൽ, പാസ്റ്റർ കെ എം ജോസഫ്, പാസ്റ്റർ എം വി വർഗീസ്
സംഗീതാരാധന : ഷെക്കേന വോയ്സ്