ഒർലാന്റോയിൽ കെസ്റ്റർ സംഗീത സായ്ഹാനം ഒക്ടോബർ 5 ന്
കെസ്റ്ററിനോടൊപ്പം അനുഗ്രഹീത ഗായിക എലിസബേത്ത് രാജുവും എത്തിച്ചേരും.
ഫ്ളോറിഡ: ക്രിസ്തീയ സംഗീത ലോകത്തെ ഗന്ധർവ്വ ഗായകൻ കെസ്റ്ററും സംഘവും അവതരിപ്പിക്കുന്ന “സ്നേഹാഞ്ജലി “സംഗീത ആലാപനം ഒക്ടോബർ 5 ന് ശനിയാഴ്ച വൈകിട്ട് 6 മുതൽ ഒർലാന്റോ ഐ.പി.സി ചർച്ചിൽ വെച്ച് നടത്തപ്പെടും.
എക്കാലത്തെയും മികച്ച ആത്മീയ സ്പർശിയായ ക്രിസ്തീയ ഗാനങ്ങൾ ആലപിക്കുവാൻ കെസ്റ്ററിനോടൊപ്പം അനുഗ്രഹീത ഗായിക എലിസബേത്ത് രാജുവും എത്തിച്ചേരും.
ജനലക്ഷങ്ങൾക്ക് ആശ്വാസമായ സൂപ്പർ ഹിറ്റ് ഭക്തിഗാനങ്ങൾ ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടത്തപ്പെടുന്ന പരിപാടിയിൽ പങ്കെടുക്കുവാൻ കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾക്കായി ബദ്ധപ്പെടുക:
www.ipcorlando.org/kester
അലക്സാണ്ടർ ജോർജ്: 407 484 8838, ബെന്നി ജോർജ്: 407 341 7963, സജിമോൻ മാത്യൂ: 407 319 2312, കോശി മാത്യൂ: 407 230 2300, സാം കുറിയാക്കോസ്: 407 574 9961, രാജു പൊന്നോലിൽ: 407 616 6247, സ്റ്റീഫൻ ഡാനിയേൽ: 407 242 3418, അലക്സ് യോഹന്നാൻ: 407 718 6037
വാർത്ത: നിബു വെളളവന്താനം