ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ്റ്റേൺ റിജിയൻ ജനറൽ കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുത്തു

0 685

ന്യുയോർക്ക്: ഇന്ത്യക്ക് പുറത്തുള്ള ഐ‌പി‌സിയുടെ ഏറ്റവും വലിയ റീജിയനുകളിൽ ഒന്നായ
ഐ.പി.സി നോര്‍ത്ത് അമേരിക്കന്‍ ഈസ് റ്റേൺ റിജിയനിൽ നിന്നുമുള്ള ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ ജനറൽ കൗൺസിൽ അംഗങ്ങളായി പാസ്റ്റർ ജോസഫ് വില്യംസ്, ബ്രദർ സാം തോമസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

പാസ്റ്റര്‍മാടെ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ജോസഫ് വില്യംസ് ഐപിസി റോക്ക്‌ലാന്റ് അസംബ്ലിയുടെ സീനിയർ പാസ്റ്ററും റീജിയൻ പ്രസിഡന്റുമാണ്. തുടർച്ചയായ പന്ത്രണ്ടു വർഷക്കാലം റീജിയൻ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.

ആദ്യത്തെ റീജിയൻ പി.വൈ.പി.എ പ്രസിഡന്റും 15- മത് ഐപിസി ഫാമിലി കോൺഫറൻസിന്റെ ചെയർമാനുമായിരുന്നു പാസ്റ്റർ ജോസഫ് വില്യംസ്. നിലവിലുള്ള ജനറൽ കൗൺസിലിലെ അംഗവുമാണ്
സഹോദരന്മാരുടെ പ്രതിനിധിയായി ജനറല്‍ കൗണ്‍സിലിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ബ്രദര്‍ സാം തോമസ് ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ സെക്രട്ടറിയും കുമ്പനാട് സ്വദേശി യുമാണ്. ഐ.പി.സി റീജിയൻ കൗണ്‍സില്‍ ട്രഷറാർ, ഐ.പി.സി ഫാമലി കോണ്‍ഫറന്‍സ് നാഷണല്‍ സെക്രട്ടറി, പി.സി.എന്‍.എ.കെ നാഷണല്‍ ട്രഷറാർ, പി.വൈ.എഫ്.എ സെക്രട്ടറി തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ടിച്ചിട്ടുണ്ട്.

വാർത്ത: നിബു വെള്ളവന്താനം