എൽ. എം. ഏകദിന സെമിനാർ റവ. സി. സി. തോമസ് ഉദ്‌ഘാടനം ചെയ്തു.

"ക്രിസ്‍തുവിൽ വേരൂന്നുക" എന്നതായിരുന്നു ചിന്താവിഷയം

0 966

മുളക്കുഴ: എൽ.എം സെമിനാറിന് അനുഗ്രഹീത തുടക്കം ദൈവസഭയുടെ സഹോദരിമാരുടെ കൂട്ടായ്മയായ എൽ.എം ഡിപ്പാർട്ട്മെന്റ് സംഘടിപ്പിച്ച ഏകദിന സെമിനാർ ദൈവസഭയുടെ കേരളാ പരമോന്നത അദ്ധ്യക്ഷൻ റവ.സി.സി.തോമസ് ഉത്ഘാടനം ചെയ്തു. ‘ക്രിസ്തുവിൽ വേരുന്നുക ‘ എന്ന ചിന്താവിഷയം ആധാരമാക്കി അനുഗ്രഹിത പ്രഭാഷണം കർത്തൃ ദാസൻ നിർവ്വഹിച്ചു. വൃക്ഷം വേരുന്നി വളരുമ്പോൾ ആ വൃക്ഷത്തിന്റെ മുകളിൽ കാറ്റ് അടിച്ചാൽ പ്രതികൂലം വന്നാൽ വൃക്ഷത്തിന്റെ തായ് വേരിന്റെ ആസ്ഥാനം ക്രിസ്തുവാണ്. അതിനാൽ പ്രതിക്കൂലത്തിന്റെ കാറ്റ് പ്രതിസന്ധിയല്ല. അതിനു വിരോധമായി എന്തെല്ലാം പടച്ചാലും ക്രിസ്തു നമ്മെ കാക്കും സംരക്ഷിക്കും കാരണം മണ്ണിന്റെ ഫലപുഷ്ഠത ക്രിസ്തുവാണ് നൽകുന്നത്. അതിനാൽ ക്രിസ്തുവിൽവേരുന്നുവാൻ കർത്തൃ ദാസൻ ആഹ്വാനം ചെയ്തു.

വാർത്ത
ലിജോ തോമസ്