നോർത്ത്‌ അമേരിക്കൻ ചർച്ച്‌ ഓഫ് ഗോഡ് (NACOG) 2019 ന് തിരശീല ഉയർന്നു

സങ്കീർത്തനം 22 - ൽ ക്രിസ്തുവിൻറെ ക്രൂശ് മരണം ആണെങ്കിൽ 24 ൽ യേശു നാഥന്റെ മടങ്ങി വരവാണ് പ്രതിപാദ്യം.

0 885

ടെന്നെസ്സി: നീണ്ട ഒരു വർഷത്തെ കാത്തിരിപ്പിനും ഒരുക്കത്തിനും പ്രാര്ഥനക്കും ഒടുവിൽ നോർത്ത്‌ അമേരിക്കൻ ചർച്ച്‌ ഓഫ് ഗോഡ് (NACOG) 2019 ന് തിരശീല ഉയർന്നു. പാസ്റ്റർ സൈമൺ ഫിലിപ്പിന്റെ അധ്യക്ഷതയിൽ, പ്രസിഡന്റ് പാസ്റ്റർ ഫിജോയ് ജോൺസൻ കൂടിവരവ് ഉദ്ഘാടനം ചെയ്തു. സങ്കീർത്തനം24:3,4 വാക്യങ്ങൾ ആസ്പദമാക്കി ചിന്താവിഷയമായ “നീതിയുടെ പർവത” ത്തെക്കുറിച്ച് താൻ പ്രതിപാദിച്ചു: 22 – ആം സങ്കീർത്തനം നല്ല ഇടയനെയും, 23 ആം സങ്കീർത്തനം വലിയ ഇടയനെയും കുറിച്ച് പ്രതിപാദിക്കുമ്പോൾ 24 -ലാം സങ്കീർത്തനം ശ്രേഷ്‌ഠ ഇടയനെ പരിചയപ്പെടുത്തുന്നു; സങ്കീർത്തനം 22 – ൽ ക്രിസ്തുവിൻറെ ക്രൂശ് മരണം ആണെങ്കിൽ 24 ൽ യേശു നാഥന്റെ മടങ്ങി വരവാണ് പ്രതിപാദ്യം. യേശുവിന്റെ വരവിൽ എടുക്കപ്പെടേണം എങ്കിൽ നിർമല ഹൃദയവും, വെടിപ്പുള്ള കയ്യും, കൂട്ടുകാരനെ അപവാദിക്കാത്ത നാവും ഉള്ള വിശുദ്ധ ജീവിതം നയിച്ചു എങ്കിലേ പറ്റൂ എന്ന്‌ അദ്ദേഹം ഓർപ്പിച്ചു. ഈ നാലു ദിനങ്ങൾ അതിനായി നമ്മെ ഒരു ക്ക ട്ടെ എന്ന പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പാസ്റ്റർ ബിജു ജോർജ് മൊഴിമാറ്റം നടത്തി. ലോക്കൽ കോർഡിനേറ്റർ പാസ്റ്റർ ജോൺ ബി. ഫിന്നി സങ്കീർത്തനം 100 വായിച്ചു എല്ലാവർക്കും സ്വാഗതം നേർന്നു. പാസ്റ്റർ പ്രിൻസ് തോമസ്, റാന്നി മുഖ്യ സന്ദേശം നൽകി.