ട്രാവല്‍ പോര്‍ട്ടലായ യാത്രയെ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബിക്സ് സ്വന്തമാക്കി
2300 കോടി രൂപയുടെ ഇടപാടാണിത്
യുഎസ് ആസ്ഥാനമായി വിദേശ ഇന്ത്യാക്കാരന്‍ നേതൃത്വം നല്‍കുന്ന എബിക്സ് ഗ്രൂപ്പ് ആഭ്യന്തര ട്രാവല്‍ പോര്‍ട്ടലായ യാത്രയെ ഏറ്റെടുക്കുന്നു. 2300 കോടി രൂപയുടെ ഇടപാടാണിത്. നാസ് ഡാക്കില്‍ ലിസ്റ്റ് ചെയ്ത സ്ഥാപനമാണ് യാത്രാ. ലയനം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും വലിയ ട്രാവല്‍ സേവന പ്ലാറ്റ്ഫോമായി പുതിയ സംരംഭം മാറും. ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതോടെ എബിക്സ് ക്യാഷിന്റെ ഭാഗമായി യാത്ര ഓണ്‍ലൈന്‍ മാറും.
എന്നാല്‍ യാത്രാ ബ്രാന്‍ഡ് നാമത്തിലാവും തുടര്‍ന്നും പ്രവര്‍ത്തിക്കുക .ലയനത്തോടെ എബിക്സ് ക്യാഷ് യാത്ര സേവന രംഗത്ത് മികച്ച വളര്‍ച്ച നേടുമെന്ന് എബിക്സ് ചെയര്‍മാന്‍ പ്രസിഡന്റ് ആന്‍ഡ് സിഇഒ: റോബിന്‍ റെയ്ന പറഞ്ഞു. ഈ വര്‍ഷം നാലാം പാദത്തോടെ ഇടപാടുകള്‍ പൂര്‍ത്തിയാകും.