”അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ് താന്‍, എന്റെ വിശ്വാസം അനന്തമാണ്”

തിരിച്ചടിയായ പരിക്കിന് നടുവില്‍ ദൈവവിശ്വാസം വീണ്ടും പ്രഘോഷിച്ച് നെയ്മര്‍

0 722

ദോഹ: സെര്‍ബിയക്കെതിരായ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ കണങ്കാലിന് പരിക്കേറ്റ് ഫുട്ബോള്‍ ലോകകപ്പില്‍ നിന്നും താല്‍ക്കാലികമായി വിട്ടുനില്‍ക്കുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറിന്റെ ദൈവ വിശ്വാസ ബോധ്യങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു. കോടിക്കണക്കിന് ആളുകള്‍ പിന്തുടരുന്ന താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ പങ്കുവെച്ച ലഘു കുറിപ്പിലാണ് തന്റെ അചഞ്ചലമായ വിശ്വാസം താരം വീണ്ടും പ്രകടിപ്പിച്ചിരിക്കുന്നത്. “ശത്രുക്കള്‍ എന്നെ ഇങ്ങനെ തകര്‍ത്തുകളയുന്നതിനാണോ ഇത്രയും കാലം കാത്തിരുന്നത്? ഒരിക്കലുമല്ല! ഞാന്‍ അസാധ്യമായ കാര്യങ്ങള്‍ ചെയ്യുന്ന ദൈവത്തിന്റെ മകനാണ്. എന്റെ വിശ്വാസത്തിന് അവസാനമില്ല” എന്നാണ് തന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. 95 ലക്ഷം പേരാണ് ഇന്‍സ്റ്റാഗ്രാമില്‍ മാത്രം ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്.

 

Get real time updates directly on you device, subscribe now.

%d bloggers like this: