റവ.ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്

0 562

 

റവ.ഡോ. സാബു കെ. ചെറിയാൻ സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പ്
കോട്ടയം: സി.എസ്.ഐ മധ്യകേരള മഹായിടവകയുടെ പതിമൂന്നാമത് ബിഷപ്പായി റവ. ഡോ. സാബു കെ.ചെറിയാൻ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ സി.എസ്.ഐ ആസ്ഥാനത്ത് മോഡറേറ്റർ ബിഷപ്പ് എ.ധർമ്മരാജ് റസാലത്തിൻറെ അധ്യക്ഷതയിൽ ചേർന്ന സെലക്ഷൻ കമ്മിറ്റിയാണ് റവ.സാബു കെ.ചെറിയാനെ ബിഷപ്പായി തെരഞ്ഞെടുത്തത്. പുന്നക്കാട് മലയിൽ കുടുംബാംഗമാണ്. സിഎസ്ഐ മധ്യകേരള മഹായിടവക കൗൺസിൽ തെരഞ്ഞെടുപ്പ് മൂലം നിർദ്ദേശിച്ച വൈദികരായ റവ.ഡോ.സാബു കെ.ചെറിയാൻ, റവ.നെൽസൺ ചാക്കോ എന്നിവരുടെ അഭിമുഖം ചെന്നൈ റോയൽപ്പേട്ടയിലുള്ള സി.എസ്.ഐ സിനഡ് ആസ്ഥാനത്ത് നടത്തുകയും തുടർന്ന് കമ്മറ്റി കൂടി റവ.സാബു കെ. ചെറിയാനെ ബിഷപ്പായി പ്രഖ്യാപിക്കുകയുമായിരുന്നു. റവ.ഡോ. സാബു കെ. ചെറിയാൻറെ സ്ഥാനാഭിഷേക ശുശ്രൂഷ 18 തിങ്കളാഴ്ച രാവിലെ 8 മണിക്ക് കോട്ടയം സിഎസ്ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും.സി.എസ്.ഐ മോഡറേറ്റർ ബിഷപ്പ് എ. ധർമ്മരാജ് റസാലം, തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത എന്നിവർ മുഖ്യകാർമ്മികരായിരിക്കും.സി.എസ്ഐ ഡെപ്യൂട്ടി മോഡറേറ്റർ ബിഷപ്പ് ഡോ.കെ രൂബേൻ മാർക്ക് സി.എസ്.ഐ മദ്ധ്യകേരള മഹായിടവക മോഡറേറ്റേഴ്സ് കമ്മിസറി ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്ജ് തുടങ്ങിയവർ സഹകാർമ്മികരായിരിക്കും.