ഓർഡിനേഷൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

0 1,575

മുംബൈ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യാ- സെൻട്രൽ വെസ്റ്റ് റീജിയന്റെ കീഴിലുള്ള 14 ശുശൂഷകന്മാർക്ക് ഓർഡൈൻഡ് ബിഷപ്പ് സർട്ടിഫിക്കറ്റ് വിതരണം ചെയ്‌തു.

മുംബൈയിൽ ഉള്ള ബദ്‌ലാപ്പൂർ- മഹനയീം ആശ്രമത്തിൽ വച്ച് നടന്ന പാസ്റ്റേഴ്സ്സ് കോൺഫറൻസിൻറെ സമാപന ദിവസമായ 2020 ജനുവരി 31 വെള്ളിയാഴ്ച്ച രാവിലെ 8 മണിക്ക് റീജിയണൽ ഓവർസിയർ റവ. ബെനിസൻ മത്തായിയുടെ നേതൃത്വത്തിൽ റവ. കെൻ ആൻഡേഴ്‌സൺ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പാസ്റ്റർമാരായ അജിമോൻ കെ. ഈപ്പൻ, ബിജു എം. ജി, ലിജീഷ് പി. തോമസ്, സജി കെ. മാത്യു, ബിനു വർഗീസ്, തോമസ്കുട്ടി സാമുവേൽ, സാം വി. ഡാനിയേൽ, ഷിബു വർഗീസ്, രാകേഷ് കുമാർ, സന്തോഷ് വാഗ്മാരെ, വിജയ് തേലോരേ, സുജിത് പി. ജോസഫ്, പ്രകാശ് സോനാരേ, മഹാവീർ പ്രസാദ് തുടങ്ങിയവർക്കാണ് ഓർഡൈൻഡ് ബിഷപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്.

ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ. പി. സാംകുട്ടി, മുൻ റീജിയണൽ ഓവർസിയർ റവ. ജോസഫ് മാത്യു, റവ. ഷിബു തോമസ്, റവ.ബഞ്ചമിൻ തോമസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Get real time updates directly on you device, subscribe now.

%d bloggers like this: