ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ ഓവർസിയർ ആയി റവ: എൻ.പി.കൊച്ചുമോൻ കുമരകം ചുമതലയേറ്റു.
റവ. എൻ. പി കൊച്ചുമോന് കൺവൻഷൻ വേദികളിലും സഭാഹാളുകളിലും പ്രസംഗിയ്ക്കുന്നതിനെക്കാൾ കവലകളിൽ പ്രസംഗിയ്ക്കുന്നതാണ് ഏറെ ഇഷ്ടം
കോട്ടയം:ചർച്ച് ഓഫ് ഗോഡ് കേരള റീജിയൺ ഓവർസിയർ ആയി റവ: എൻ.പി.കൊച്ചുമോൻ കുമരകം ചുമതയേറ്റു. കോട്ടയം ജില്ലയിൽ കുമരകം പഞ്ചായത്തിൽ എൻ.പീറ്ററിന്റെയും പെണ്ണമ പീറ്ററിന്റെയും നാല് മക്കളിൽ മൂത്ത മകനായി ജനിച്ചു. പഠനാനന്തരം ദൈവീക ശുശ്രുഷയ്ക്കായുള്ള ദൈവവിളിയോടുള്ള ബന്ധത്തിൽ കോട്ടയം ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിൽ നിന്നു പഠനം പൂർത്തിയാക്കി.1991-1992 കാലഘട്ടങ്ങളിൽ ഗോസ്പൽ ഫോർ ഏഷ്യയോട് ചേർന്ന് മഹാരാഷ്ട്രയിൽ പ്രവർത്തിച്ചു.1993 മുതൽ ദൈവസഭ കേരള റീജിയൺ ശുശ്രുഷകനായി പ്രവർത്തനം ആരംഭിച്ചു.ദൈവസഭയുടെ യൂത്ത് ഡയറക്ടർ, ക്രൂസഡ് ഡയറക്ടർ, സെന്റർ പാസ്റ്റർ, കൗൺസിൽ മെമ്പർ എന്നീ നിലകളിൽ ശുശ്രുഷിച്ചിട്ടുണ്ട്.കഴിഞ്ഞ 27 ൽ പരം വർഷങ്ങളായി ദൈവസഭയിൽ ശുശ്രുഷിക്കുന്നു.തൊടുപുഴ സെന്ററിന്റെ സെന്റർ ശുശ്രുഷകനായി തുടരുമ്പോഴാണ് ദൈവസഭയുടെ ഓവർസിയർ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.ഭാര്യ ലിസ കൊച്ചുമോൻ മക്കൾ കെവിൻ കെ പീറ്റർ,കെസ്റ്റർ കെ പീറ്റർ.
റവ.എൻ. പി.കൊച്ചുമോൻ, യുവജനപ്രസ്ഥാനത്തിലൂടെ നേതൃനിരയിലേക്ക് ഉയർന്ന് വന്നയാളാണ്. താൻ നേതൃത്വം നൽകിയ തിരുവനന്തപുരം തൊട്ട് കോട്ടയം വരെ നടത്തിയ സുവിശേഷ സന്ദേശ യാത്ര ജനകീയ യാത്രയിൽ ഒന്നായിരുന്നു,അതുപോലെ പാലക്കാട് മുതൽ നടത്തിയ മറ്റൊരു യാത്രയും ജനകീയമായിരുന്നു, താൻ ഇരുന്ന സഭകളിൽ നടത്തിയ വികസന പ്രവർത്തനങ്ങൾ ഒരു പരിധി വരെ തൻ്റെ വേല വിസ്താരമാക്കാൻ സഹായിച്ചിട്ടുണ്ട്.
താൻ ശുശ്രൂഷിച്ച ആലാ സഭ മുതൽ കുണുഞ്ഞി സഭയിൽ വരെ ദൈവം ഏല്പിച്ച ശുശ്രൂഷകൾ ഭംഗിയായി നിവർത്തിച്ചു. മികച്ച സംഘാടകൻ പ്രഭാഷകൻ എന്നീ നിലകളിൽ ശോഭിച്ച ദൈവദാസൻ സഭാശുശ്രൂഷകൻ, സെന്റർ മിനിസ്റ്റർ, കൗൺസിൽ അംഗം, യൂത്ത് ഡയറക്ടർ, ക്രൂസേഡ് ഡയറക്ടർ എന്നീ നിലകളിൽ ശുശ്രൂഷകൾ നിർവഹിച്ചു.