യേശുക്രിസ്തു ചരിത്രപരമായും ഭൂമിശാസ്ത്ര പരമായും സത്യസന്ധമായ ഒരു സന്ദേശം: പാസ്റ്റർ കെ. ജെ. തോമസ്, കുമളി

0 393

നാം ആരാധിക്കുന്ന കർത്താവായ യേശുക്രിസ്തു കേവലം കെട്ടുകഥയോ ഊഹാപോഹമോ അനുമാനമോ ഐതിഹ്യമോ ഒന്നുമല്ല, മറിച്ച് ചരിത്രപരമായും ഭൂമിശാസ്ത്രപരമായും 100 ശതമാനം സത്യസന്ധമായ ഒരു സന്ദേശമാണ്. അങ്ങനെയൊരു കർത്താവിനെയാണ് നാം പിൻപറ്റുന്നത്.
റോമാലേഖനം 11.15 ലെ “അവരുടെ ഭ്രംശം ലോകത്തിന്റെ നിരപ്പിന്നു ഹേതുവായി എങ്കിൽ അവരുടെ അംഗീകരണം മരിച്ചവരുടെ ഉയിർപ്പെന്നല്ലാതെ എന്താകും?” എന്ന വാക്യത്തെ ആസ്പദമാക്കി തിരുവചനത്തിൽ നിന്നും ചരിത്രത്തിൽ നിന്നും ധാരാളം തെളിവുകൾ നിരത്തി പാസ്റ്റർ കെ. ജെ. തോമസ് പ്രസംഗിച്ചു.
മഹാരാഷ്ട്രയിലെ നവി മുംബൈയിലെ പെന്തെക്കോസ്ത് സഭകളുടെ കൂട്ടായ്മയായ എൻ. എം. പി. എഫ്. (നവി മുംബൈ പെന്തെക്കോസ്തൽ ഫെല്ലോഷിപ്പ്) സംഘടിപ്പിച്ച ഓൺലൈൻ വാർഷിക കൺവൻഷന്റെ രണ്ടാം ദിവസമായ ഇന്ന് (24-11-2020) വൈകിട്ട് 7 മണിമുതൽ നടന്ന മീറ്റിംഗിന്റെ പ്രധാന പ്രസംഗികനായിരുന്നു പാസ്റ്റർ കെ. ജെ. തോമസ്, കുമളി.
എൻ. എം. പി. എഫ്. കമ്മിറ്റി അംഗം പാസ്റ്റർ റെജിനാൾഡ് ജോസഫ് അദ്ധ്യക്ഷനായിരുന്ന യോഗത്തിൽ പ്രശസ്ത ഗായകൻ ടോംസൺ ബി. ജോർജ്ജ് സംഗീത ശുശ്രൂഷയ്ക്ക് നേത്ര്യത്വം നല്കി.

ഓൺലൈൻ കൺവൻഷന്റെ ആദ്യദിനമായ ഇന്നലെ ഡോ. പോൾ മാത്യു (ഉദയ്പൂർ) വചനം സംസാരിച്ചു. അനുഗ്രഹീത ഗായിക സിസ്റ്റർ പെർസിസ് ജോൺ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.

അവസാന ദിവസമായ നാളെ (25/112020) വൈകിട്ട് പാസ്റ്റർ ഷിബു തോമസ് (ഒക്കലഹോമ) മുഖ്യ സന്ദേശം നല്കും. ബ്രദർ എബിൻ അലക്സ് സംഗീത ശുശ്രൂഷ നിർവ്വഹിക്കും.

Zoom ആപ്ലിക്കേഷനിലൂടെ നടത്തപ്പെടുന്ന യോഗങ്ങൾ തത്സമയം സംപ്രേഷണം ചെയ്യുന്നത് കർമ്മേൽ മീഡിയാ വിഷൻ, ക്രൈസ്തവ എഴുത്തുപുര എന്നീ പ്രശസ്ത ക്രിസ്തീയ ചാനലുകളാണ്.

കൺവൻഷൻറെ വീഡിയോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക.

https://www.facebook.com/CarmelMediaVisions/videos/304700117327130/