മുംബൈയില്‍ കെട്ടിടത്തില്‍ തീപിടിച്ച്‌ ഒരാള്‍ മരിച്ചു

അഗ്നിക്കിരയായ കെട്ടിടത്തില്‍ നിന്ന് 15 പേരെ രക്ഷപ്പെടുത്തി.

0 904

മുംബൈ: മുംബൈയില്‍ കെട്ടിടത്തില്‍ തീപിടിച്ച്‌ ഒരാള്‍ മരിച്ചു 15 പേര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മുംബൈയിലെ നാല് നില കെട്ടിടത്തിലാണ് തീപിടിത്തം. അതേസമയം തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.

സൗത്ത് മുംബൈയിലെ കൊളാബയിലെ താജ്മഹല്‍ പാലസ് ഹോട്ടലിന് സമീപത്തെ കെട്ടിടത്തിനാണ് തീപിടിച്ചത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് തീ പടരുന്നത് ശ്രദ്ധയില്‍പ്പെട്ടത്. അപകടസമയത്ത് കെട്ടിടത്തില്‍ ഉണ്ടായിരുന്ന 15 പേരെ സാഹസികമായാണ് രക്ഷപ്പെടുത്തിയത്. രക്ഷാപ്രവര്‍ത്തകര്‍ കെട്ടിടത്തോട് ചേര്‍ന്ന് സ്റ്റീല്‍ ഗോവണിയിലൂടെ കയറിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്. അതേസമയം അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ല.