ജിദ്ദ കിംഗ് അസീസ് ഉൾപ്പെടെയുള്ള സൗദിയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്നവര്‍ക്ക് വിലക്ക്
ആഗസ്റ്റ് 12 വരെ ഈ സെക്ടറുകളിലേക്ക് നേരിട്ട് യാത്ര ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം.
റിയാദ്: സൗദി അറേബ്യയിലെ നാല് വിമാനത്താവളങ്ങളില്‍ സന്ദര്‍ശക വിസയില്‍ എത്തുന്ന മുസ്‌ലിംങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി. ഓഗസ്റ്റ് 12വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജിദ്ദ കിംഗ് അസീസ്, മദീന പ്രിന്‍സ് അബ്ദുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ്, യാമ്ബുവിലെ അംബുല്‍ മുഹ്‌സിന്‍ ബിന്‍ അബ്ദുല്‍ അസീസ് തായിഫിലെ ജനറല്‍ എയര്‍പോര്‍ട്ട് എന്നിവിടങ്ങളിലാണ് സന്ദര്‍ശക വിസയില്‍ എത്തുന്ന മുസ്‌ലിംഗള്‍ക്ക് വിലക്കുള്ളത്.കൊമേഴ്‌സ്യൽ വിസിറ്റ് വിസ, വർക്കിംഗ് വിസിറ്റ് വിസ, ഫാമിലി വിസിറ്റ് വിസ എന്നീ മൂന്ന് വിഭാഗത്തില്‍ സൗദിയിലേക്ക് എത്തുന്നവര്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് 12 വരെ ഈ സെക്ടറുകളിലേക്ക് നേരിട്ട് യാത്ര ബുക്ക് ചെയ്ത യാത്രക്കാര്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാം. മറ്റു സെക്ടറുകള്‍ വഴി സൗദിയിലേക്ക് പ്രവേശിക്കുന്നതിന് വിലക്കില്ല. ഹജ്ജ് കാലത്തെ നിയന്ത്രണത്തിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം.