മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി (79) അന്തരിച്ചു. കാൻസർ ബാധിച്ച് ചികിത്സയിലിരിക്കെ ജൂലൈ 18ന് ബംഗളൂരുവിലെ ആശുപത്രിയിൽ വെച്ചായിരുന്നു ഉമ്മൻ ചാണ്ടിയുടെ അന്ത്യം. ഇന്ന് പ്രത്യേക വിമാനത്തിൽ ബെംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. KPCC ആസ്ഥാനത്തും ദർബാർ ഹാളിലുമായാണ് പൊതുദർശനം. മുൻ മുഖ്യമന്ത്രിയോടുള്ള ആദരസൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധിയും, രണ്ട് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണവും പ്രഖ്യാപിച്ചു.
ഉമ്മൻചാണ്ടി, കോൺഗ്രസ് പ്രവർത്തകനും മുൻ കേരള മുഖ്യമന്ത്രിയും_40.1
1943 ഒക്ടോബർ 31ന് കോട്ടയം ജില്ലയിലെ കുമരകത്ത് പുതുപ്പള്ളി കാരോട് വള്ളക്കലിൽ കെ ഒ ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായാണ് ഉമ്മൻ ചാണ്ടി ജനിച്ചത്. മുത്തച്ഛൻ വി ജെ ഉമ്മൻ തിരുവിതാംകൂറിന്റെ ആദ്യ നിയമസഭയായ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായിരുന്നു. പുതുപ്പള്ളി M.D സ്കൂൾ, സെന്റ് ജോർജ് ഹൈസ്കൂൾ, കോട്ടയം C.M.S. കോളേജ്, ചങ്ങനാശ്ശേരി SB കോളേജ്, എറണാകുളം ലോ കോളേജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1967 മുതൽ 1969 വരെ പ്രസിഡന്റായി പ്രവർത്തിച്ച കേരള സ്റ്റുഡന്റ്‌സ് യൂണിയൻ (KSU) വഴിയാണ് ചാണ്ടി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1970 ൽ സംസ്ഥാന യൂത്ത് കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. അഞ്ചു പതിറ്റാണ്ടോളം പുതുപ്പള്ളി മണ്ഡലത്തെ പ്രതിനിധീകരിച്ച ചാണ്ടി 1970, 1977, 1980, 1982, 1987, 1991, 1996, 2001, 2006, 2011, 2016, 2021 വർഷങ്ങളിൽ കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1996-1998 കാലഘട്ടത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാനായി സേവനമനുഷ്ഠിച്ചു. 2004 ഓഗസ്റ്റ് 31 നാണ് ചാണ്ടി ആദ്യമായി മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2011 ഏപ്രിലിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന്റെ 68 സീറ്റിനെതിരെ 72 സീറ്റിൽ ഭൂരിപക്ഷം നേടി ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള UDF വിജയിച്ചു. 2011 ഏപ്രിൽ 13ന് ഉമ്മൻചാണ്ടി രണ്ടാം തവണയും മുഖ്യമന്ത്രിയായി.
ജനങ്ങളാണ് തന്റെ പ്രഥമപരിഗണനയെന്ന് ആവർത്തിച്ചിരുന്നതിന്റെ പ്രത്യക്ഷതെളിവായിരുന്നു മുഖ്യമന്ത്രിയായിരിക അദ്ദേഹം ആവിഷ്കരിച്ച ജനസമ്പർക്കപരിപാടി, അതിനുള്ള അംഗീകാരമായി UNന്റെ പുരസ്‌കാരം ലഭിച്ചു. വിഴിഞ്ഞം തുറമുഖം, കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം എന്നിവയടക്കമുള്ള വികസന പദ്ധതികളിലും ഉമ്മൻ ചാണ്ടിയുടെ കയ്യൊപ്പുണ്ട്.