റവ. ജോസഫ് മാത്യു നിത്യതയിൽ

ദൈവസഭ ഇവഞ്ചലിസം ഡയരക്ടർ ആയും പിന്നീട് 2010 - 2016 കാലഘട്ടത്തിൽ റിജിനൽ ഓവർസിയർ ആയും സേവനം അനുഷ്ഠിച്ചു.

0 600
മുംബൈ :ചർച്ച്‌ ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ്‌ റീജിയൻ മുൻ ഓവർസിയറും, മാവേലിക്കര,, ചെറുകോൽ തുലവട്ടയിൽ late റ്റി. ജെ മാത്യുവിന്റെയും, മേരി മാത്യുവിന്റെയും മകൻ ജോസഫ് മാത്യു താൻ പ്രിയം വെച്ച കർത്യ സന്നിധിയിൽ ചേർക്കപ്പെട്ടു. ചില വര്ഷങ്ങളായി ശാരീരിക സുഖമില്ലാതെ ഭവനത്തിൽ വിശ്രമിക്കുകയായിരുന്നു..
മുംബയിലെ പ്രാരംഭ വിദ്യാഭ്യാസത്തിനു ശേഷം ഹരിയാനയിലെ ഗ്രേയിസ് ബൈബിൾ കോളേജിൽ ബൈബിൾ പഠനം പുർത്തിയാക്കി ചർച്ച്‌ ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ്‌ റീജിയനോട് ചേർന്ന് ആഗ്ര, ബോരിവല്ലി, സഹർ, സിദ്ധാർത്ഥ് നഗർ, വിറ്റി, മീരാ റോഡ് എന്നീ സഭകളുടെ ലോക്കൽ സഭാ ശുശ്രുഷകനായും, ഡിസ്ട്രിക്ക് പാസ്റ്റർ,ദൈവസഭ മഹനീയം ബൈബിൾ കോളേജിന്റെ ഡീൻ, , റെജിസ്ട്രാർ പ്രിൻസിപ്പൽ. ദൈവസഭ ഇവഞ്ചലിസം ഡയരക്ടർ ആയും പിന്നീട് 2010 – 2016 കാലഘട്ടത്തിൽ റിജിനൽ ഓവർസിയർ ആയും സേവനം അനുഷ്ഠിച്ചു.
ഭാര്യ ഷേർളി ജോസഫ് ( റിട്ടർഡ് വൈസ് പ്രിൻസിപ്പൽ ബോബെ ഹോസ്പിറ്റൽ ) മക്കൾ ജാസ്ഫർ ജോസഫ് , സ്റ്റീവ് ജോസഫ് മരുമകൾ റിയ ജാസഫർ ( മുവരും യു. കെയിൽ )
നല്ല ഒരു വേദ അദ്ധ്യാപകൻ , വർഷിപ്പ് ലിഡർ ,സംഘാടകൻ സർവ്വോപരി ഉത്തര ഭാരതത്തിലെ തന്റെ പ്രവർത്തനഫലമായി അനേകരെ ദൈവ സന്നിധിയിൽ നേടുവാനും, അനേക സഭകൾ സ്ഥാപിക്കുവാനും ഇടയായി. സംസ്കാരം പിന്നീട് നടക്കും.