പാസ്റ്റർ ജെയ്സ് പാണ്ടനാട് പിവൈസി ഔദ്യോഗിക വക്താവ്

0 459

തിരുവല്ല: പെന്തക്കോസ്ത് യൂത്ത് കൗൺസിലിൻ്റെ രാഷ്ട്രിയ, സാമൂഹിക, സാംസ്കാരിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ഔദ്യോഗിക വക്താവായി അനുഗ്രഹിത പ്രഭാഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജെയ്സ് പാണ്ടനാടിനെ പിവൈസി ജനറൽ കൗൺസിൽ നിയമിച്ചു. കഴിഞ്ഞ ദിവസം മാവേലിക്കരയിൽ നടന്ന സമ്മേളനത്തിലാണ് തീരുമാനം.

വിദ്യഭ്യാസ സാമൂഹിക സാംസ്കാരിക മേഖലകളിൽ
പെന്തക്കോസ്ത് യുവജനങ്ങൾ
വർത്തമാനകാലത്ത് നേരിടുന്ന വിവിധ പ്രതിസന്ധികൾ മനസിലാക്കി ഭരണ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്താനും സാധ്യമാകുന്ന പരിഹാരം കണ്ടെത്താനുമാണ് പാസ്റ്റർ ജെയ്സിൻ്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ലക്ഷ്യമിടുന്നത്.ന്യൂനപക്ഷ, പരിസ്ഥിതി മനുഷ്യാവകാശ പ്രശ്നങ്ങളിൽ ഇടപെട്ട് സഭയുടെ സാമൂഹിക ഉത്തരവാദിത്തം നിർവഹിക്കാനാണ് ഈ പ്രവർത്തനത്തിലൂടെ പിവൈസി ആഗ്രഹിക്കുന്നത്.

Get real time updates directly on you device, subscribe now.

%d bloggers like this: