ബൈക്കപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന പാസ്റ്ററുടെ മകൻ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

0 400

ഉടുമ്പിൻചോല : ഇന്ത്യ പെന്തകോസ്ത് ദൈവസഭ ഉടുമ്പിൻചോല സെന്ററിലുള്ള ശാന്തൻപാറ സഭാ ശുശ്രൂഷകൻ കണ്ണൂർ സ്വദേശി കർത്തൃദാസൻ പാസ്റ്റർ റ്റി റ്റി ജനാർദ്ദനൻറെ മകൻ ജിബിനാണ് (20 വയസ്സ്) ഫെബ്രുവരി 23 വ്യാഴാഴ്ച്ച വൈകിട്ട് 4 മണിക്ക് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടത്.

ബൈക്കപകടത്തെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പാസ്റ്റർ ജനാർദ്ദനനും ഭാര്യ ലാലമ്മയും ചില വർഷങ്ങളായി ഇടുക്കി ജില്ലയിൽ സഭാ ശുശ്രൂഷയിലാണ്. ജിബിൻ മോൻ രാജകുമാരി എൻ എസ് എസ് കോളേജിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയതിന് ശേഷം തുടർ പഠനത്തിനുള്ള ഒരുക്കത്തിലായിരുന്നു.

സഹോദരങ്ങൾ : ബിജോമോൻ, ബിജിമോൾ.

ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക