പിണറായി വിജയന്‍ രണ്ടാമതും കേരള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ചടങ്ങിനു മുമ്ബായി 52 ഗായകരും പ്രമുഖറും അണിചേരുന്ന നവകേരള ഗീതാഞ്ജലി സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രദര്‍ശിപ്പിച്ചു.

0 290

തിരുവനന്തപുരം: തുടര്‍ഭരണമെന്ന ചരിത്രം രചിച്ച്‌, കേരളത്തിന്‍റെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലികൊടുത്തു.

പിണറായിക്കൊപ്പം മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ചടങ്ങില്‍ ഇടതുപക്ഷത്തുനിന്നുള്ള 99 എംഎല്‍എമാരും പങ്കെടുത്തു. അതേസമയം, പ്രതിപക്ഷം വിട്ടുനിന്നു.

നേരത്തേ, പ്രമുഖ സംഗീതജ്ഞര്‍ അണിനിരന്ന നവകേരള ഗീതാഞ്ജലിയുമായാണ് ചടങ്ങിന് തുടക്കമിട്ടത്. തുടര്‍ന്ന് എല്ലാവരെയും നേരിട്ട് കണ്ടശേഷമാണ് പിണറായി സത്യപ്രതിജ്ഞ ചെയ്യാന്‍ വേദിയിലേക്ക് എത്തിയത്.

രണ്ടാം പിണറായി സര്‍ക്കാരിന്‍്റെ സത്യപ്രതിജ്ഞ ചടങ്ങിന് സാക്ഷിയാകാന്‍ മുതിര്‍ന്ന നേതാക്കളെല്ലാം സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തിയിട്ടുണ്ട്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ തുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സ്റ്റേഡിയത്തിലുണ്ട്.

Get real time updates directly on you device, subscribe now.

%d bloggers like this: