പാസ്റ്റർ സജി പാപ്പച്ചൻ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.

0 1,050

ചെന്നൈ: ഐ. പി. സി. തമിഴ്‌നാട് ചെന്നൈ പൂനമല്ലി സെന്റർ ശുശ്രൂഷകൻ പാസ്റ്റർ സജി പാപ്പച്ചൻ വാഹനാപകടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു.
കേരളത്തിൽ നിന്നും ചെന്നൈയിലേക്കുള്ള യാത്രയ്ക്കിടെ താൻ സഞ്ചരിച്ചിരുന്ന കാർ തിരുമംഗലം എന്ന സ്ഥലത്തു വച്ച് അപകടത്തിൽ പെടുകയായിരുന്നു.

പാസ്റ്റർ സജി പാപ്പച്ചൻ അപകട സ്ഥലത്തു വച്ച് തന്നെ മരണപ്പെട്ടു. തന്നോടൊപ്പം യാത്ര ചെയ്തിരുന്ന പാസ്റ്റർ ലിബിൻ ജോസഫ്, ഭാര്യ എന്നിവരെ പരിക്കുകളോടെ മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ക്കാരം പിന്നീട്. ഷാജി സജിയാണ് ഭാര്യ. മക്കൾ സ്റ്റെഫി സജി, സ്റ്റെസി സജി.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട മൊബൈൽ നമ്പർ. പാസ്റ്റർ പോളി : 9159635208