മുംബൈ. പി വൈ പി എ മുംബൈ വെസ്റ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന യുത്ത് ക്യാമ്പ് ഫേസ് ദ ബുക്ക് 2019 ഒക്‌ടോബര്‍ 24 മുതല്‍ 26 വരെ രജോഡി ധ്യാനാശ്രമില്‍ നടക്കും. പാസ്റ്റര്‍ രൂഫസ് ജോര്‍ജ്ജ് (നോര്‍ത്ത് ഇന്ത്യന്‍ മിഷനറി & യൂത്ത് മിനിസ്ട്രി), ബ്രദര്‍ ഡേവിസ് ഏബ്രഹാം എന്നിവര്‍ ക്ലാസുകള്‍ നയിക്കും.
സുവിശേഷ പഠനം, സ്പിരിച്വല്‍, സെല്‍ഫ് ഡെവലപ്‌മെന്റ്, സ്‌പോര്‍ട്ട്‌സ്, ഗെയിംസ്, മിഷന്‍ ചലഞ്ച് തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്രദര്‍ ആന്‍സണ്‍ ഏലിയാസ്, ബ്രദര്‍ സജി സാമുവേല്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗാനങ്ങളാലപിക്കും.