ചർച് ഓഫ് ഗോഡ് യുകെ യൂറോപ്പ് ഫാമിലി കോണ്‍ഫറന്‍സ് ജൂലൈ 26-ന് ആരംഭിക്കും

കുടുംബജീവിതത്തിനും പേരന്റിങ്ങിനും സഹായകമാകുന്ന തരത്തിലുള്ള ക്ലാസ്സുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെഷനുകള്‍, പാസ്‌റ്റേഴ്‌സിനും ലീഡര്‍മാര്‍ക്കും വെവ്വേറെ ക്ലാസുകള്‍, അനുഗ്രഹീതമായ മെസ്സേജുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

0 991

സ്‌കോട്ട്‌ലാന്റ്. ചര്‍ച്ച് ഓഫ് ഗോഡ് യു കെ യൂറോപ്പ്  മലയാളം ഫാമിലി കോണ്‍ഫറന്‍സ് 2019 ജൂലൈ 26 വെ ള്ളി മുതല്‍ 28 ഞായര്‍ വരെ സ്‌കോട്ട്‌ലാന്റില്‍ നടക്കും.  എല്‍ സി എഫ് ചര്‍ച്ച് ഓഫ് ഗോഡ് സ്‌കോട്ട്‌ലാന്റിന്റെ നേ തൃത്വത്തില്‍ (സെന്റ് ആന്‍ ഡ്രൂസ് ഹൈസ്‌കൂള്‍, 9 ഓള്‍ഡ്മോണ്‍ക്‌ലാന്‍ഡ് റോഡ്, കോട്ട്ബ്രിഡ്ജ്, എംഎല്‍5 5ഇഎ) നടക്കുന്ന കോണ്‍ഫ റന്‍സില്‍ ചർച് ഓഫ് ഗോഡ് നാഷണല്‍ കൊയറാണ് ഗാനങ്ങളാലപിക്കുന്നത്. 26 വെള്ളിയാഴ് ച  ഉച്ചയ്ക്ക് 1:00 മുതല്‍ 5:00 വരെയും വൈകീട്ട് 5:30 മുതല്‍ 9:00 വരെയും മീറ്റിംഗുകള്‍ നടക്കും. കൂടാതെ 27 ശനി യാഴ്ച രാവിലെ 9:00 മുതല്‍ 1:00 വരെയും ഉച്ചയ്ക്ക് 2:00 മുതല്‍ 5:00 വരെയും മീറ്റിം ഗുകള്‍ നടക്കും. വൈകീട്ട ത്തെ മീറ്റിംഗ് 5:30 ന് ആരംഭിച്ച് 9:00 ന് അവസാനിക്കും. ഞായറാഴ്ച രാവിലെ 9:30 മുതല്‍ 12:30 വരെയാണ് യോഗം ക്രമീകരിച്ചിരിക്കുന്നത്. അനുഗ്രഹീതരായ ദൈവദാസന്മാര്‍ ദൈവവചനം ശുശ്രൂഷിക്കും.

സൗത്ത് ഓള്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ യുകെ ഓവര്‍സീയറായ പാസ്റ്റര്‍ റവ. ജോകുര്യനാണ് ഉദ് ഘാടനം നിര്‍വഹിക്കുന്നത്. ചർച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റിന്റെ ഓവര്‍സീയറായ പാസ്റ്റര്‍ സി സി തോമസ്, വേള്‍ഡ് ഇംപാക്ട് കമ്മ്യൂണിറ്റി ചര്‍ച്ചിന്റെ സീനിയര്‍ പാസ്റ്ററായ ഡോ. ജോണ്‍ ജോസഫ് എ ന്നിവര്‍ വചന ശുശ്രൂഷ നിര്‍വഹിക്കും.
കുടുംബജീവിതത്തിനും പേരന്റിങ്ങിനും സഹായകമാകുന്ന തരത്തിലുള്ള ക്ലാസ്സുകള്‍, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം സെഷനുകള്‍, പാസ്‌റ്റേഴ്‌സിനും ലീഡര്‍മാര്‍ക്കും വെവ്വേറെ ക്ലാസുകള്‍, അനുഗ്രഹീതമായ മെസ്സേജുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. യുവാക്കള്‍ക്കും കുട്ടികള്‍ ക്കും വിവിധ ക്ലാസ്സുകള്‍, ചോദ്യോത്തരവേള, സ്‌പോര്‍ട്ട്‌സുകള്‍, ഗെയിമുകള്‍, പ്രീ, പോസ്റ്റ്മാരിറ്റല്‍ ക്ലാസ്സുകള്‍, പൊതു ആരാധന തുടങ്ങിയ നിരവധി വ്യത്യസ്ത മായ പ്രോഗ്രാമുകളാണ് ഒരുക്കി യിരിക്കുന്നത്.