ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക സമ്മേളനം അറ്റ്ലാന്റായിൽ നടന്നു.

0 763

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ കൺവൻഷൻ സെപ്റ്റബർ 13 വെള്ളി മുതൽ 15 ഞായർ വരെ അറ്റ്ലാന്റാ ലോറൻസ് വിൽ പ്രെയ്സ് കമ്മ്യൂണിറ്റി ചർച്ചിൽ വെച്ച് നടത്തപ്പെട്ടു. റീജിയൻ പ്രസിഡന്റ്‌ പാസ്റ്റർ ഡോ. ജോയി ഏബ്രഹാം സമ്മേളനം ഉത്ഘാടനം ചെയ്തു. പാസ്റ്റർ എബി പീറ്റർ ത്രിദിന സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

അറ്റ്ലാന്റാ ഐ.പി.സി ആതിഥ്യം വഹിച്ച കൺവൻഷനിൽ സെമിനാർ, മിഷൻ ചലഞ്ച്, സഹോദരി സമ്മേളനം, പൊതു യോഗം, സംയുക്ത ആരാധന തുടങ്ങിയവ ഉണ്ടായിരിന്നു. റിവൈൽ മിഷൻസ് യോഗത്തിൽ പാസ്റ്റർ ജോർജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. വിവിധ വിഷയങ്ങളെ ആസ്പദമാക്കി പാസ്റ്റർ ഏബ്രഹാം രാജൻ പ്രസംഗിച്ചു.

ശനിയാഴ്ച ഉച്ചകഴിഞ് നടന്ന സഹോദരി സംഗമത്തിൽ സിസ്റ്റർ ഷീലാ സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സിസ്റ്റർ മേരി തോമസ് ആമുഖ പ്രഭാഷണവും സിസ്റ്റർ രേഷ്മ തോമസ് (ഒക്കലഹോമ ) മുഖ്യ പ്രഭാഷണവും നടത്തി. സിസ്റ്റർ അക്സ കെ.കുര്യൻ ലഘു സന്ദേശം നൽകി. വൈസ് പ്രസിഡന്റ് സിസ്റ്റർ ഏലീയാമ്മ ഉമ്മൻ, ട്രഷറാർ സിസ്റ്റർ ബീന മത്തായി എന്നിവർ നേതൃത്വം നൽകി.

സമാപന രാത്രിയിൽ നടന്ന പൊതുയോഗത്തിൽ റീജിയൻ സെക്രട്ടറി റവ. ബെൻ ജോൺ അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ വി.പി.ജോസ്, പാസ്റ്റർ എബി പീറ്റർ എന്നിവർ തിരുവചന സന്ദേശം നൽകി. സഹോദരന്മാരായ രാജു പൊന്നോലിൽ, സജിമോൻ മാത്യൂ, നിബു വെള്ളവന്താനം എന്നിവർ ആശംസകൾ അറിയിച്ചു.

ഞായറാഴ്ച നടന്ന സംയുക്ത ആരാധന യോഗത്തിൽ പാസ്റ്റർ ഡാനിയേൽ തോമസ് അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ റജി ഫിലിപ്പ് സങ്കീർത്തന വായനയ്ക്കും പാസ്റ്റർ ജി. ശമുവേൽ കർത്ത്യമേശ സന്ദേശവും നൽകി. വിശുദ്ധ തിരുവത്താഴ ശുശ്രൂഷയ്ക്ക് റീജിയൻ പ്രസിഡന്റ് റവ. ഡോ. ജോയി ഏബ്രഹാം മുഖ്യ കാർമ്മികത്വം വഹിച്ചു. പാസ്റ്റർ സിബി കുരുവിളയുടെ നേതൃത്വത്തിലുള്ള റീജിയൻ മ്യൂസിക് ക്വയർ പ്രെയ്സ് ആൻറ് വർഷിപ്പ് ശുശ്രൂഷകൾ നടത്തി. ട്രഷറാർ ബ്രദർ അലക്സാണ്ടർ ജോർജ് സ്വാഗതവും ജോ. സെക്രട്ടറി ബ്രദർ രാജൻ ആര്യപ്പള്ളി നന്ദിയും പ്രകാശിപ്പിച്ചു.

പാസ്റ്റർ ഡോ. ജോയി ഏബ്രഹാം (പ്രസിഡന്റ്), പാസ്റ്റർ പോത്തൻ ചാക്കോ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ബെൻ ജോൺ (സെക്രട്ടറി), ബ്രദർ രാജൻ ആര്യപ്പള്ളിൽ (ജോ. സെക്രട്ടറി), ബ്രദർ അലക്സാണ്ടർ ജോർജ്‌ (ട്രഷറാർ) എന്നിവരാണ് റീജീയൻ ഭാരവാഹികൾ. ഫ്ളോറിഡ, ജോർജ്ജിയ, ടെന്നസി, സൗത്ത് കരോളിന തുടങ്ങിയ സംസ്ഥാനങ്ങളിലുള്ള ഐ.പി.സി സഭകളും ശുശ്രൂഷകന്മാരുമാണ് റീജിയനിലുള്ളത്.

വാർത്ത: നിബു വെള്ളവന്താനം