ഷാര്‍ജ: ഷാര്‍ജയിലെ അല്‍ നഹ്ദയിൽ ജൂൺ 2 വ്യാഴാഴ്ച്ച ഉണ്ടായ കാറപകടത്തില്‍ കോട്ടയം നെടുംകുന്നം വാര്‍ഡ് മൂന്ന് കിഴക്കേറ്റം ശ്രീ ബാബുവിന്‍റെ മകള്‍ ശ്രീമതി ചിഞ്ചു ജോസഫാണ് (29 വയസ്സ്) മരണമടഞ്ഞത്. ദുബൈ മന്‍ഖൂല്‍ ആസ്റ്റര്‍ ആശുപത്രിയിലെ നഴ്സായിരുന്നു.
ജൂൺ 2 വ്യാഴാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെ റോഡ് മുറിച്ചു കടക്കുമ്പോള്‍ കാറിടിക്കുകയായിരുന്നു. ഉടന്‍ അല്‍ ഖാസിമിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവും നാല് വയസ്സുള്ള മകളുമുണ്ട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.