Make your way with News Fact and Knowledge

ഖമേനി കൊല്ലപ്പെട്ടെന്ന് ട്രംപ്; മകളും മരുമകനും ചെറുമകനും കൊല്ലപ്പെട്ടു

അവകാശവാദങ്ങള്‍ തള്ളി ഇറാന്‍

0 17

ഷിങ്ടന്‍: യുഎസ് – ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് – ഇസ്രായേല്‍ ഇന്റലിജന്‍സിനെ മറികടക്കാന്‍ ഖമേനയിക്ക് കഴിഞ്ഞില്ല. ഖമേനിയെ കൂടാതെ ഇറാനിലെ സുപ്രധാന നേതാക്കളെയും വധിച്ചെന്ന് ട്രംപ് അവകാശപ്പെട്ടു. സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ഖമേനയി കൊല്ലപ്പെട്ടെന്ന് ട്രംപ് കുറിച്ചത്. എന്നാല്‍ ട്രംപിന്റെ അവകാശവാദം ഇറാന്‍ തള്ളി. ഈ അവകാശവാദങ്ങള്‍ വെറും മന:ശാസ്ത്രപരമായ യുദ്ധം മാത്രമാണെന്ന് പറഞ്ഞ് ഇറാനിയന്‍ ഉദ്യോഗസ്ഥര്‍ ട്രംപിനെ തള്ളി രംഗത്തെത്തി.

ഇറാന്‍ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമേനിയുടെ മകള്‍, മരുമകന്‍, ചെറുമകന്‍ എന്നിവരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.