ദുബൈയിൽ മലയാളി വാഹനാപകടത്തില്‍ മരണമടഞ്ഞു.

0 311
ദുബൈ : ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ശ്രീ ബേബിയുടെയും ശ്രീമതി റെജീന ബേബിയുടെയും മകന് ജെറിയാണ് (38 വയസ്സ്) സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയോടെ മിര്ദിഫിൽ വച്ചുണ്ടായ ഉണ്ടായ വാഹനാപകടത്തിൽ മരണമടഞ്ഞത്.
റാഷിദിയ മെട്രോ സ്‌റ്റേഷന് സമീപമുള്ള ഹോട്ടലില് ജീവനക്കാരനായിരുന്നു. ഫുഡ് ഡെലിവറിക്കായി പോയി മടങ്ങവേ ഇദ്ദേഹം സഞ്ചരിച്ച സ്‌കൂട്ടറില് കാര് ഇടിക്കുകയായിരുന്നു.
സഹോദരന്: ബെന്നി. അവിവാഹിതനാണ്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.