വാഹനാപകടം: പാസ്റ്റർ ജെയിംസ് വർഗീസ് ആശുപത്രിയിൽ

0 474

അങ്കമാലി: മലബാർ തിയോളജിക്കൽ കോളജ് പ്രസിഡൻറും ഐ.പി.സി. മണ്ണാർകാട് സെൻറർ പാസ്റ്ററുമായ പാസ്റ്റർ ജെയിംസ് വർഗീസിന് വാഹനാപകടത്തിൽ പരുക്ക്. അങ്കമാലി ലറ്റിൽ ഫ്ലവർ ആശുപത്രിയിലെ ഐ.സി.യുവിലാണ് ഇപ്പോൾ അദ്ദേഹം ഉള്ളത്. ദൈവജനം പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിക്കുന്നു.പുലർച്ചെ രണ്ടു മണിയോടെ അങ്കമാലിയിൽ വച്ചാണ് അപകടം നടന്നത്. ഒരു ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുക്കാനായി മല്ലപ്പള്ളിയിലേക്കുള്ള യാത്രക്കിടയിൽ അദ്ദേഹം സഞ്ചരിച്ച വാഹനം മറ്റൊരു വണ്ടിയുടെ പുറകിൽ ഇടിക്കുകയായിരുന്നു.