നവി മുംബയ് സെക്ഷൻ പ്രസ്ബിറ്റർ ആയി പാസ്റ്റർ മോൻസി കെ. വിളയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.

കൊങ്കൺ മേഖല മുതൽ നവി മുംബൈയിലെ ഐറോളി വരെ സഭകൾ ഉള്ള നവി മുംബയ് സെക്ഷൻ മഹാരാഷ്ട്ര എ. ജി യിലെ ഏറ്റവും വലിയ സെക്ഷൻ ആണ്.

0 817

മുംബയ്: മഹാരാഷ്ട്ര അസംബ്ലിസ് ഓഫ് ഗോഡ് നവി മുംബയ് സെക്ഷൻ പ്രസ്ബിറ്റർ ആയി പാസ്റ്റർ മോൻസി കെ. വിളയിൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ജൂൺ 30 നു നവി മുംബൈ ഏ. ജി ഓഫീസിൽ ചേർന്ന തെരഞ്ഞെടുപ്പിന് മഹാരാഷ്ട്ര ഏ. ജി അസി. സൂപ്രണ്ട് റവ. ജോസഫ് ചെറിയാൻ നേതൃത്വം നൽകി. പാസ്റ്റർ റോയ്. എസ് (സെക്രട്ടറി), പാസ്റ്റർ ജോഷി എം. സി (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. സെക്ഷനിലെ സഭാ ശുശ്രൂഷകൻമാരും സഭാപ്രതിനിധികളും തെരഞ്ഞെടുപ്പിൽ സംബന്ധിച്ചു.

കൊങ്കൺ മേഖല മുതൽ നവി മുംബൈ ഐറോളി വരെ സഭകൾ ഉള്ള നവി മുംബയ് സെക്ഷൻ മഹാരാഷ്ട്ര എ. ജി യിലെ ഏറ്റവും വലിയ സെക്ഷൻ ആണ്.

പ്രസ്‌ബിറ്റർ ആയി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ മോൻസി കെ. വിളയിൽ ഉറൻ എ. ജി സഭയുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. ക്രൈസ്തവ മാധ്യമ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്. സെക്രടറിയായി തെരെഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയ്. എസ്. സാൻപാട സഭയുടെയും, ട്രഷറർ പാസ്റ്റർ ജോഷി എം. സി. കലംബോലി എ. ജി സഭയുടെയും ശുശ്രൂഷകരാണ്.

മഹാരാഷ്ട്ര അസ്സംബ്ലീസ് ഓഫ് ഗോഡ് നവി മുംബൈ സെക്ഷൻ പ്രെസ്ബിറ്റർ ആയി തെരെഞ്ഞെടുത്ത പാസ്റ്റർ മോൻസി കെ വിളയിലിനു

കർമ്മേൽ മീഡിയാ വിഷൻ കുടുംബത്തിന്റെ  അഭിനന്ദനങ്ങൾ!

….