എ.ഡി.ജി.പി. ടോമിന്‍ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായി.

ഏറെ നാളായി ചികിത്സയിലായിരുന്നു.

0 1,210

കൊച്ചി: എ. ഡി. ജി.പി. ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി അന്തരിച്ചു. 54 വയസ്സായിരുന്നു. എറണാകുളത്തെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. ഏറെക്കാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ പതിനൊന്ന് മണിക്ക് കൊച്ചി കോന്തുരുത്തി സെന്‍റ് ജോൺസ് പള്ളിയിൽ നടക്കും.
പരേതരായ കുറുന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹറിനിൽ ഡോക്ടർ ആയിരുന്ന മേരി ചാക്കോയുടേയും മകളാണ്.റിയാൻ സ്റ്റുഡിയോയുടെ എം.ഡി ആയിരുന്നു.