അരോമാ ഫെസ്റ്റ് 11 -50

ഐ.പി. സി. പാമ്പാടി സെന്റർ ഒരുക്കുന്ന ആത്മീക സംഗമം

0 448

പാമ്പാടി :- വളരെ സങ്കീർണമായ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. സഭയായി ഒരുമിച്ച് കൂടുവാനുള്ള അവസരങ്ങൾ നമുക്ക് നിഷേധിക്കപ്പെട്ട് ഇരിക്കുകയാണ്. ക്രൈസ്തവ സഭ ചരിത്രത്തിലെ ഏറ്റവും വലിയ ആത്മീയ അധപതനത്തിലേക്ക് നീങ്ങിയ ഒരു കാലഘട്ടമാണിത്.
നമ്മുടെ തലമുറയുടെ ആത്മിക ഉന്നമനത്തിനായി നമുക്ക് പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യാം.

ഇതിന്റെ ഭാഗമായി ദൈവഹിതമായാൽ ഐപിസി പാമ്പാടി സെന്ററിന്റ ആഭിമുഖ്യത്തിൽ ജനുവരി മാസം മൂന്നാം തീയതി വൈകിട്ട് നാലുമണി മുതൽ ആറുമണിവരെ AROMA FEST 11-50 നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.ഈ മീറ്റിങ്ങിലേക്ക് എല്ലാരുടെയും സഹകരണവും പ്രാർത്ഥനയും പ്രതീക്ഷിക്കുന്നു.

പ്രസ്തുത മീറ്റിംഗ് പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുകയും, അനുഗ്രഹീത കൺവെൻഷൻ പ്രാസംഗികൻ പാസ്റ്റർ അജി ആന്റണിയും അദ്ദേഹത്തിന്റെ മകൾ അഭിയ അജിയും ദൈവവചനത്തിൽ നിന്നും സംസാരിക്കുന്നു. പാമ്പാടി സെന്റർ ക്വയർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം കൊടുക്കും. എല്ലാവരെയും ഈ ആത്മിക സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നു.