ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ഓഗസ്റ്റ് 15 നു യൂത്ത് സെമിനാർ ചെമ്പൂർ സഭാ ഹാളിൽ വച്ച് നടത്തപ്പെട്ടു.ഡിസ്ട്രിക്ട് പാസ്‌റ്റർ പാ.പി. ടി ജേക്കബ്,യൂത്ത് പ്രസിഡന്റ് പാ.ജിക്സൺ ജെയിംസ്, സെക്രട്ടറി ബ്രദർ റോണി ജോൺ എന്നിവർ ഇതിന് നേതൃത്വം നൽകി. തിരഞ്ഞെടുക്കപ്പെട്ട തലമുറ എന്ന വിഷയത്തെ ആസ്പദമാക്കി ഇവാ. ജിഫി യോഹന്നാൻ ക്ലാസുകൾ എടുത്തു. പാ.ബ്ലെസ്സൺ മാത്യു പരിഭാഷപെടുത്തി. പാ. പി ജെ ജേക്കബ് , പാ.സജി കുര്യാക്കോസ്, പാ. വിനോദ് പാപ്പച്ചൻ എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഡിസ്ട്രിക്ടിൽ നിന്ന് 180-ഓളം യുവജനങ്ങൾ ഇതിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിച്ചു.10 പേർ പൂർണ്ണ സമയ സുവിശേത്തിനായി സമർപ്പിച്ചു. വൈ.പി.ഇ ക്വയർ സംഗീത ശ്രുശൂഷ നടത്തി. പാസ്റ്റർമാരായ ഷിനോയ് സി മാത്യു , ലിജേഷ് തോമസ് , ബ്ലെസ്സൺ ഡാനിയേൽ , ജോയ്‌സൺ എന്നിവർ വിവിധ മേഖലകളിൽ പ്രവർത്തിച്ചു.