എസ്.പി ചൈത്ര തെരേസ ജോണിനെ ഭീകരവിരുദ്ധ സേന മേധാവിയായി നിയമിച്ചു

ഭീകര വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോണ്‍.

0 1,241

തിരുവനന്തപുരം: 2015 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥയായ എസ്പി ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേല്‍ക്കും. ഭീകര വിരുദ്ധ സേനയുടെ മേധാവിയാകുന്ന സംസ്ഥാനത്തെ ആദ്യ വനിതയാണ് ചൈത്ര തെരേസ ജോണ്‍. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്ഡ് നടത്തി വാര്‍ത്തകളില്‍ നിറഞ്ഞ വനിതാ ഐപിഎസ് ഓഫീസറാണ് ചൈത്ര തെരേസ ജോണ്‍. സംഭവവുമായി ബന്ധപ്പെട്ട് ചൈത്രയെ സര്‍ക്കാര്‍ സ്ഥലംമാറ്റിയിരുന്നു. വനിത ബറ്റാലിയന്‍റെ ചുമതല വഹിക്കുകയാണ് നിലവില്‍ ചൈത്ര. ഉടന്‍ തന്നെ ചൈത്ര തെരേസ ജോണ്‍ ഭീകരവിരുദ്ധ സേന മേധാവിയായി ചുമതലയേല്‍ക്കും.