ശുശ്രൂഷയുടെ മഹത്വം തിരിച്ചറിഞ്ഞ ശുശ്രൂഷകന്മാരാകുക: പാസ്റ്റർ ബെനിസൻ മത്തായി.

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പാസ്റ്റേഴ്‌സ് കോൺഫറൻസിന് ഉജ്ജ്വല തുടക്കം.

0 1,682

ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ പാസ്റ്റേഴ്‌സ് കോൺഫറൻസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റീജിയണൽ ഓവർസിയർ പാസ്റ്റർ ബെനിസൻ മത്തായി.

ബദലാപ്പൂരിൽ ഉള്ള മഹനയീം ആശ്രമത്തിൽ വച്ച് ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്ക് റീജിയണൽ ഓവർസിയർ പാസ്റ്റർ ബെനിസൻ മത്തായി ഉദ്ഘാടനം ചെയ്തു.

ഇവാഞ്ചലിസം ഡയറക്ടർ പാസ്റ്റർ ഈ. പി. സാംകുട്ടി അദ്ധ്യക്ഷത വഹിച്ചു.
വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് സമാപിക്കും.

പാസ്റ്റർ കെ. ജോയി, പാസ്റ്റർ ബെഞ്ചമിൻ തോമസ്, പാസ്റ്റർ ഷിബു തോമസ്, എന്നിവർ തുടർന്നുള്ള ദിവസങ്ങളിൽ ശുശ്രൂഷിക്കും.

വാർത്ത : പാസ്റ്റർ ബിജു തങ്കച്ചൻ

Get real time updates directly on you device, subscribe now.

%d bloggers like this: