ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ- സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിൽ ത്രിദിന ഓൺലൈൻ ഡിസ്ട്രിക്ട് കൺവൻഷൻ 18 മുതൽ
ചർച്ച് ഓഫ് ഗോഡ് സെൻട്രൽ വെസ്റ്റ് റീജിയൻ- സെൻട്രൽ മുംബൈ ഡിസ്ട്രിക്ടിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന ഓൺലൈൻ ഡിസ്ട്രിക്ട് കൺവൻഷൻ ഡിസംബർ 18 മുതൽ 20 വരെ വൈകിട്ട് 7 മണി മുതൽ സൂം (Zoom) ആപ്ലിക്കേഷൻ പ്ലാറ്റഫോമിലൂടെ നടക്കും.
പാസ്റ്റർ വി. ഓ. വർഗീസ്, റവ. ജോൺസൻ ദാനിയേൽ (ഹൂസ്റ്റൺ), പാസ്റ്റർ ബെനിസൻ മത്തായി എന്നിവർ വിവിധ ദിവസങ്ങളിലായി പ്രസംഗിക്കും. എബിൻ അലക്സ്, (കാനഡാ), സ്റ്റാൻലി കുമളി (അരുണാചൽപ്രദേശ്), ബെനിസൻ മാത്യു (മുംബൈ) എന്നിവർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.