ഗാന രചയിതാവ് പാസ്റ്റർ പി.പി മാത്യുവിൻ്റെ സഹധർമ്മിണി കുഞ്ഞായി നിത്യതയിൽ

0 447

തൃശൂർ:പ്രശസ്ത ഗാന രചയിതാവ് പരേതനായ പാസ്റ്റർ പി.പി മാത്യുവിൻ്റെ ഭാര്യ കുഞ്ഞായി (94) ഡിസംബർ 10 വ്യാഴം വൈകിട്ട് 6.30ന് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം ഡിസംബർ11 വെള്ളിയാഴ്ച ഉച്ചക്ക് ഒന്നിന് മരത്തംകോട് ഐ.പി.സി കർമ്മേൽ സഭയുടെ നേതൃത്വത്തിൽ പഴഞ്ഞിയിലെ ഭവനത്തിൽ ആരംഭിച്ച് 3ന് കുന്നംകുളം വി നാഗൽ ബറിയൽ സെമിത്തേരിയിൽ നടക്കും.
ഫോറസ്റ്റ് വകുപ്പ് റിട്ട സീനിയർ സൂപ്രണ്ടായിരുന്നു പരേത. പഴഞ്ഞി ചീരൻ പരേതനായ ഉക്രുവിൻ്റെ മകളാണ്.
സഹോദരൻ: സി.യു ജേക്കബ് (റിട്ട എഞ്ചിനിയർ) സഹോദരിമാർ : സി. യു ചെർചുണ്ണി (ടീച്ചർ) , അച്ഛാമാ (ടീച്ചർ) , തങ്കം (ടീച്ചർ)