ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ മുൻ ഓവർസീയർ പാസ്റ്റർ സണ്ണി വർക്കി നിത്യതയിൽ

0 745
ദൈവസഭയുടെ മുൻ ഓവർസീയർ റവ.സണ്ണി വർക്കി നിത്യതയിൽ ചേർക്കപ്പെട്ടു..
ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിൽ കാരിക്കുഴിയിൽ തച്ചൻ വിരുത്തിൽ പരേതനായ തോമസ് വർക്കി – മറിയാമ്മ ദമ്പതികളുടെ അഞ്ചു മക്കളിൽ ഇളയവനായി1954-ൽ ജനിച്ചു.കാരിക്കുഴി എൽ.പി.എസ്,നീരേറ്റുപുറംടി.എം.ടി.ഹൈസ്കൂൾ,എടത്വാ സെന്റ് അലോഷ്യസ്,ചങ്ങനാശ്ശേരി എസ്.ബി.കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തികരിച്ചു.
1980-ൽ മുളക്കുഴ സീയോൻ ബൈബിൾ കോളേജിൽ നിന്നും ബിരുദം നേടി.വിദ്യാർത്ഥി ആയിരിക്കെ 1979-ൽ സഭാ ശുശ്രൂഷയിൽ പ്രവേശിച്ചു.1984-ൽ കേരള റീജിയൻ ആരംഭിച്ച ഫെയ്ത്ത് ബൈബിൾ സ്കൂൾ അദ്ധ്യാപകനും പ്രഥമ ഡീനും ആയി.1986-ൽ ദൈവസഭ ഓഫീസ് അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.1992-ൽ ദൈവസഭയുടെ 3-മത്തെ ഓവർസീയറായി ) 10 വർഷം സേവനം അനുഷ്ഠിച്ചു.സ്വന്തമായി സ്റ്റേഡിയം വാങ്ങിയത് ഈ കാലഘട്ടത്തിലാണ്..
2000-ൽ ദൈവസഭ നാഷണൽ സെക്രട്ടറിയായി.2002-ൽ ദൈവസഭ എഡ്യുക്കേഷൻ ഡയറക്ടറായി..വേദ അദ്ധ്യാപകൻ, പ്രസംഗകൻ, സെന്റർപാസ്റ്റർ, കൗൺസിൽ അംഗം,എഴുത്തുകാരൻ, പരിഭാഷകൻ,എന്നീ നിലകളിൽ പ്രവർത്തിച്ച ദൈവദാസൻ,കേരള പെന്തക്കോസ്ത് ഫെലോഷിപ്പ് പേട്രൻ,അസോസിയേഷൻ പ്രസിഡണ്ട്,ചർച്ച് ഓഫ് ഗോഡ് റൈറ്റേഴ്സ് ഫോറം വൈസ് പ്രസിഡണ്ട്,സെക്രട്ടറി,എന്നീ നിലകളിൽ കേരള പെന്തക്കോസ്തിലും സുപരിചിതനായ ദൈവദാസന്റെ വേർപാട് ഏറ്റവും വേദനാജനകവും നികത്താൻ ആകാത്ത വിടവുമാണ്.
നിലവിൽ കുമ്പനാട് സഭാ ശുശ്രൂഷകൻ,സെന്റർ മിനിസ്റ്റർ,കൗൺസിൽ അംഗം,ബൈബിൾ കോളേജ് അദ്ധ്യാപകൻഎന്നീ നിലകളിൽ സേവനം ചെയ്തു വരികയായിരുന്നു..
ഭാര്യ:ഷേർളി സണ്ണി
മക്കൾ:ഡോ.ഗിഫ്റ്റി മറിയം വർക്കി [ദക്ഷിണാഫ്രിക്ക],ബ്ലസ്സൻ എസ്.വർക്കി.മരുമകൻ:ഡോ.സിബി.സെബാസ്റ്റ്യൻ ജോസഫ്[ദക്ഷിണാഫ്രിക്ക]
ചർച്ച് ഓഫ് ഗോഡ് കേരളാ റീജിയൻ മുൻ ഓവർസീയറായും നാഷണൽ സെക്രട്ടറിയായും സ്തുത്യർഹമായ സേവനമനുഷ്ടിച്ചിട്ടുള്ള പാസ്റ്റർ സണ്ണി വർക്കി അറിയപ്പെടുന്ന എഴുത്തുകാരനും പ്രസംഗകനും ദൈവസഭയുടെ നേതൃനിരയിലെ ശക്തനായ ദൈവപുരുഷനുമായിരുന്നു.
തുമരംപാറ വട്ടോം കുഴി കുടുംബാംഗം ഷേർളിയാണ് ഭാര്യ.
കുടുംബാംഗങ്ങളുടെയും വിശ്വാസി സമൂഹത്തിന്റെയും ദു:ഖത്തിനൊപ്പം പങ്ക് ചേരുന്നു.