പ്രശസ്‌ത ക്രൈസ്‌തവ ഗായിക ഏലിയാമ്മ രാജു (71) നിത്യതയിൽ

0 762

കൊട്ടാരക്കര: മനസ്സേ വ്യാകുലമരുതേ, നദിപോൽ സമാധാനം, ആശകൾ തൻ ചിറകുകളിൽ തുടങ്ങിയ ക്രൈസ്തവ കൈരളിയുടെ എക്കാലത്തെയും പ്രിയഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പ്രശസ്‌ത സംഗീതജ്ഞനും സുവിശേഷകനുമായിരുന്ന രാജു മാവേലിക്കരയുടെ സഹധർമ്മിണിയുമായ ഏലിയാമ്മ രാജു താൻ പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. കഴിഞ്ഞ ചില ദിവസങ്ങളായി വാർദ്ധക്യ സഹജമായ രോഗങ്ങളാൽ ക്ഷീണിതയായിരുന്നു.
തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീതകോളേജിൽ നിന്നും സംഗീതം അഭ്യസിച്ച ഏലിയാമ്മ രാജു കൊട്ടാരക്കര ചെങ്ങമനാട് തെക്കേവിള വീട്ടിൽ പരേതനായ ഡാനിയേലിന്റെയും കുഞ്ഞമ്മ ദാനിയേലിന്റെയും മകളാണ്.
1983 ൽ ന്യൂ ഇന്ത്യാ ദൈവസഭയുടെ സംഗീത വിഭാഗമായിരുന്ന ക്രൈസ്റ്റ് ഫോർ ഇന്ത്യാ സിംഗേഴ്‌സിലൂടെ ക്രിസ്തീയ ഗാനരംഗത്ത് ചുവടുറപ്പിച്ചു, പിന്നീട് 1989 ൽ സുവിശേഷകൻ രാജു മാവേലിക്കരയുടെ നേതൃത്വത്തിൽ സ്പിരിച്വൽ വോയ്‌സ് എന്ന പേരിൽ സ്വതന്ത്രമായി ടീം രൂപീകരിച്ചു. 2007 ൽ രാജു മാവേലിക്കര നിത്യ വിശ്രമത്തിനായി വിളിച്ചു ചേർക്കപ്പെടും വരെ സജീവമായിരുന്നു.
മക്കൾ അജി ജെയ്‌സൺ, ടെസ്സി ഷൈൻ, നിസ്സി വൈറ്റസ്, ഹെബ്‌സി ബ്ലെസ്സൻ
മരുമക്കൾ: അനീഷാ അജി, പാസ്റ്റർ ഷൈൻ, വൈറ്റസ്, ബ്ലെസ്സൻ
സഹോദരങ്ങൾ:വർഗീസ് ടി.ഡി, പ്രശസ്‌ത സുവിശേഷ ഗായകൻ പാസ്റ്റർ ലാലു ഡാനിയേൽ, ജോസ് ടി. ഡി.
പ്രശസ്‌ത സംഗീതജ്ഞനും വേദാധ്യാപകനുമായ ഡോ. ഡാനിയേൽ ജോർജ്ജ് ഭർത്തൃ സഹോദരനാണ്.

ന്യൂ ഇന്ത്യാ പെന്തെക്കോസ്ത് സഭയുടെ കുറിച്ചി സഭാംഗമാണ്. സംസ്ക്കാരം പിന്നീട്.